തോക്കെടുത്ത് അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ ! അന്ന ഹകോബയാന്റെ സൈനിക പരിശീലനം ശ്രദ്ധ നേടുന്നു;വരും ദിവസങ്ങളില്‍ അസര്‍ബൈജാനെതിരേ പോരാട്ടത്തിനിറങ്ങുമെന്നും അന്ന…

ദശാബ്ദങ്ങളായി തുടരുന്ന അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ തോക്കെടുക്കാന്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിയാന്റെ ഭാര്യ അന്ന ഹകോബയാനും. താന്‍ ഉള്‍പ്പെടുന്ന 13അംഗ വനിതാ സ്‌കാഡ് ഉടന്‍തന്നെ സൈനികപരിശീലനം ആരംഭിക്കുമെന്നും വരുന്ന ദിവസങ്ങളില്‍ അതിര്‍ത്തി സംരക്ഷിക്കാനായി പുറപ്പെടുമെന്നും അന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നു. ഇത് അന്നയുടെ രണ്ടാമത്തെ സൈനികപരിശീലനമാണ്. കഴിഞ്ഞമാസം അന്നയും കരാബഖില്‍ നിന്നുള്ള വനിതാ സംഘവും അര്‍മ്മേനിയയിലെ മിലിട്ടറി ബേസില്‍ നിന്ന് ഏഴ് ദിവസത്തെ സൈനിക പരിശീലനം നേടിയിരുന്നു. മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നാഗൊര്‍ണൊ-കരാബാഖ് എന്ന മേഖലയെച്ചൊല്ലിയുള്ള തര്‍ക്കം ഇ്‌പ്പോഴും രൂക്ഷമായി നിലനില്‍ക്കുകയാണ്. 90കളില്‍ ഈ മേഖലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടങ്ങളാണുണ്ടായത്. മുപ്പതിനായിരത്തോളം ആളുകള്‍ മരിച്ചുവീഴുകയും പത്തു ലക്ഷത്തില്‍ അധികമാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന നാഗൊര്‍ണൊ-കരാബാഖ് മലനിരകള്‍ രാജ്യാന്തര അതിര്‍ത്തിയനുസരിച്ച് അസര്‍ബൈജാന്റെ ഭാഗമാണ്. എന്നാല്‍ അര്‍മീനിയന്‍ വംശജര്‍ കൂടുതലായി കാണുന്ന…

Read More