അ​ധ്യാ​പ​ക​ന് അ​ല്‍​ഖ്വ​യ്ദ ബ​ന്ധം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി ! മ​ദ്ര​സ പൊ​ളി​ച്ചു​നീ​ക്കി അ​സം സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി…

അ​ല്‍​ഖ്വ​യ്ദ ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​ദ്ര​സ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി അ​സം സ​ര്‍​ക്കാ​ര്‍. ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ കേ​ന്ദ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പൊ​ളി​ച്ചു നീ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ദ്ര​സ​യാ​ണി​ത്. ക​ബെ​യ്ത​രി പാ​ര്‍​ട്ടി-4 ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​രു​നി​ല​യി​ലു​ള്ള മ​ര്‍​ക​സു​ല്‍ മാ-​ആ​രി​ഫ് ഖു​റ​യാ​ന മ​ദ്ര​സ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. എ​ട്ട് ബു​ള്‍​ഡോ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ​ടി. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ദ്ര​സ്സ​യി​ലെ അ​ധ്യാ​പ​ക​നാ​യ മു​ഫ്തി ഹ​ഫി​സു​ര്‍ റ​ഹ്മാ​ന്‍ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. 2018ലാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ അ​ധ്യാ​പ​ക​നാ​യി ചേ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച മ​ദ്ര​സ​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന 200 ഓ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ഴി​പ്പി​ച്ചി​രു​ന്നു

Read More

വധുവിന് സര്‍ക്കാരിന്റെ വക വിവാഹ സമ്മാനം 10 ഗ്രാം സ്വര്‍ണം ! അസം സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതിയെക്കുറിച്ചറിയാം…

സംസ്ഥാനത്തെ നവവധുക്കള്‍ക്ക് 10 ഗ്രാം സ്വര്‍ണം വിവാഹ സമ്മാനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് ജനുവരി ഒന്നുമുതല്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന്റെ വിലയായ 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകണമെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് ഇതില്‍ ആദ്യത്തേത്. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, വധുവിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം (തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ…

Read More