കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം. തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി. രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു…
Read MoreTag: AstraZeneca
ഓക്‌സ്ഫഡ് വാക്‌സിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അടപടലം നിരോധനം ഏര്‍പ്പെടുത്തുന്നു ! വാക്‌സിന്‍ എടുത്തവരില്‍ പലരും രക്തം കട്ടപിടിച്ച് മരിക്കുന്നതായി ആരോപണം…
കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ലോകമെമ്പാടും വാക്‌സിനേഷന്‍ വ്യാപകമാവുമ്പോള്‍ ഓക്‌സ്ഫഡ് വാക്‌സിനെതിരേയുള്ള ഗുരുതര ആരോപണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആശങ്കയേറ്റുകയാണ്. ക്തം കട്ടപിടിച്ച് മരണത്തിന് കാരണമാകുന്നു എന്നതിനാല്‍ ഇപ്പോള്‍ 15 രാജ്യങ്ങളിലാണ് ഓക്‌സ്ഫഡ് സെനെക്കയുടെ കോവിഡ് വാക്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രക്തം കട്ടപിടിക്കുമെന്ന വാദം നിരുത്തരവാദപരമായ്തും, വാക്‌സിന്‍ പദ്ധതിയെ വിപരീതമായി ബാധിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞന്മാരും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ നിരോധനവുമായി എത്തിയത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നവരുടെ ശതമാനം സാധാരണ ജനങ്ങളില്‍ ഉണ്ടാവുന്നതിനു സമാനമാണെന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കുന്നതും വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഏജന്‍സി അന്വേഷിക്കുകയാണ്. വാക്‌സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഏജന്‍സി ഇന്നും വ്യാഴാഴ്ച്ചയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇതിന്റെ പേരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും…
Read More