ഓക്‌സ്ഫഡ് വാക്‌സിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അടപടലം നിരോധനം ഏര്‍പ്പെടുത്തുന്നു ! വാക്‌സിന്‍ എടുത്തവരില്‍ പലരും രക്തം കട്ടപിടിച്ച് മരിക്കുന്നതായി ആരോപണം…

കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ലോകമെമ്പാടും വാക്‌സിനേഷന്‍ വ്യാപകമാവുമ്പോള്‍ ഓക്‌സ്ഫഡ് വാക്‌സിനെതിരേയുള്ള ഗുരുതര ആരോപണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആശങ്കയേറ്റുകയാണ്.

ക്തം കട്ടപിടിച്ച് മരണത്തിന് കാരണമാകുന്നു എന്നതിനാല്‍ ഇപ്പോള്‍ 15 രാജ്യങ്ങളിലാണ് ഓക്‌സ്ഫഡ് സെനെക്കയുടെ കോവിഡ് വാക്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രക്തം കട്ടപിടിക്കുമെന്ന വാദം നിരുത്തരവാദപരമായ്തും, വാക്‌സിന്‍ പദ്ധതിയെ വിപരീതമായി ബാധിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞന്മാരും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ നിരോധനവുമായി എത്തിയത്.

എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നവരുടെ ശതമാനം സാധാരണ ജനങ്ങളില്‍ ഉണ്ടാവുന്നതിനു സമാനമാണെന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു.

രക്തം കട്ടപിടിക്കുന്നതും വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഏജന്‍സി അന്വേഷിക്കുകയാണ്. വാക്‌സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഏജന്‍സി ഇന്നും വ്യാഴാഴ്ച്ചയും യോഗം ചേരുന്നുണ്ട്.

അതേസമയം, ഇതിന്റെ പേരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും ഏജന്‍സി പറയുന്നു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആസ്ട്ര സെനക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളുടെ പ്രതികാര നടപടിയാണിതെന്നും ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്.

വ്യക്തമായ ഒരു കണക്കോ വിവരമോ ഇല്ലാതെയാണ് അവര്‍ അസ്ട്രാസെനെക്കയെ എതിര്‍ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ യുദ്ധത്തില്‍ പരാജയപ്പെടുന്നത് ആ രാജ്യങ്ങളിലെ സാധാരണക്കാരായ പൗരന്മാരായിരിക്കുമെന്നത് ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യൂറോപ്പില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയ 17 മില്ല്യണ്‍ ജനങ്ങളില്‍ 37 പേരിലാണ് രക്തം കട്ടപിടിക്കുന്ന സംഭവം ഉണ്ടായത്. അതേസമയം, അസ്ട്രസെനെക്കയുടെ വാക്‌സിനെ പിന്തുണച്ചുകൊണ്ട് ബോറിസ് ജോണ്‍സനും നിക്കോളാ സ്റ്റര്‍ജനും രംഗത്തെത്തി.

ലോകത്ത് മറ്റെവിടെ ഉപയോഗിച്ചതിനേക്കാളേറെ അസ്ട്രാസെനെക്കയുടെ വാക്‌സിന്‍ ഉപയോഗിച്ചത് ബ്രിട്ടനിലാണ്. ഇവിടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ കാലടികള്‍ പിന്തുടര്‍ന്ന് പോര്‍ച്ചുഗലും സ്‌പെയിനുമാണ് ഈ വാക്‌സിന്‍ ഇപ്പോള്‍ അവസാനമായി നിരോധിച്ചിട്ടുള്ളത്. ആസ്ട്രിയ, ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ചില നിശ്ചിത ബാച്ചുകള്‍ക്ക് മാത്രമാണ് നിരോധനം ഉള്ളത്.

അതിനിടയില്‍ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്‌സിനെടുത്ത ഒരു അദ്ധ്യാപകന്‍ മരണമടഞ്ഞ സംഭവത്തില്‍ ഇറ്റലി നരഹത്യയ്ക്ക് കേസെടുത്തു. സാന്‍ഡ്രോ ടൊഗ്നാറ്റി എന്ന 57കാരനാണ് മരിച്ചത്.

എന്നാല്‍ ഈ ഘട്ടത്തില്‍ മരണത്തെ അസ്ട്രസെനെക്കയുടെ വാക്‌സിനുമായി ബന്ധപ്പെടുത്താനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. മരണകാരണം കണ്ടുപിടിക്കുക എന്നതാണ് പ്രാഥമിക അന്വേഷണത്തിന്റെ മുഖ്യ ലക്ഷണം എന്നും അവര്‍ അറിയിച്ചു.

Related posts

Leave a Comment