ഫൈ​സ​ർ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ ഫൈ​സ​റി​ന്‍റെ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ന്യൂ​യോ​ർ​ക്കി​ലെ മാ​രി​യ​റ്റ് മ​ർ​ക്വേ ഹോ​ട്ട​ലി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഫൈ​സ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ ഡോ.​രാ​ജാ മ​ൻ​ജി​പു​ടി, ഡോ.​ക​ണ്ണ​ൻ ന​ട​രാ​ജ​ൻ, ഡോ.​സ​ന്ദീ​പ് മേ​നോ​ൻ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ചെ​ന്നൈ​യി​ലു​ള്ള ഫൈ​സ​റി​ന്‍റെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ശാ​ഖ കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ന​ട​ന്നു. പ്രീ ​ക്ലി​നി​ക്ക​ൽ ഗ​വേ​ഷ​ണ രം​ഗ​ത്ത് കേ​ര​ള​ത്തി​ന് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​ക​ളെ പ​റ്റി ഫൈ​സ​ർ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ ഇ​ൻ​ഫോ​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മേ​ഖ​ല​യി​ലു​ള്ള കേ​ര​ള​ത്തി​ലെ ഗ​വേ​ഷ​ണ സ​മ്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​ഘം ച​ർ​ച്ച ചെ​യ്തു. ആ​രോ​ഗ്യ രം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ യോ​ഗ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു നി​ന്ന്…

Read More

ഡെല്‍റ്റയ്ക്കു മുമ്പില്‍ ഫൈസറും ആസ്ട്രസെനക്കയും മുട്ടുമടക്കും ! 25 ലക്ഷം സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ തെളിയിരുന്നത് അത്ര സുഖകരമല്ലാത്ത വിവരങ്ങള്‍…

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം. തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി. രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു…

Read More

ഫൈസര്‍ വാക്‌സിന്‍ എടുത്ത ശേഷം വേച്ചു വേച്ചു കുഴഞ്ഞു വീഴുന്ന യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി വാക്‌സിന്‍ വിരുദ്ധന്മാര്‍…

ലോകരാജ്യങ്ങള്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ ധ്രുതഗതിയിലാക്കാന്‍ അരയും തലയും മുറുക്കി ശ്രമം തുടരുമ്പോള്‍ വാക്‌സിനെതിരായ അപവാദ പ്രചാരണങ്ങളുമായി ഒരു കൂട്ടരും രംഗത്തുണ്ട്. അതിനായി ഇത്തരക്കാര്‍ ഇപ്പോള്‍ വടിയാക്കുന്നത് ഒരു വീഡിയോയാണ്. അടുക്കളയില്‍ വേച്ചു വേച്ചു നടന്ന് വീഴുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. 4.7 മില്ല്യണ്‍ ഫോളോവര്‍മാരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ പറയുന്നത് ഫൈസര്‍ വാക്‌സിന്‍ എടുത്തതിനു ശേഷമാണ് യുവതിക്ക് വിറയല്‍ ഉണ്ടായതെന്നാണ്. ഇതിന്റെ തുടര്‍ച്ചയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയില്‍, ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഇവരുടെ കാലുകള്‍ കോച്ചിവലിക്കുന്ന ദൃശ്യവുമുണ്ട്. ജൂണ്‍ 29 ന് ഫൈസര്‍ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തതിനു ശേഷം ജോര്‍ജിയ-റോസ് സെഗാല്‍ എന്ന ഈ 34 കാരിക്ക് നിത്യേനയെന്നോണം തളര്‍ച്ചയും നാഡീസംബനധമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. വാക്‌സിനു മുന്‍പ് തികച്ചും ആരോഗ്യവതിയായിരുന്ന…

Read More

ഇസ്രയേലില്‍ ഡെല്‍റ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപനം ! ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് പുതിയ പഠന റിപ്പോര്‍ട്ട്…

ഇസ്രയേലില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് വ്യക്തമാക്കുകയാണ് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ജൂണ്‍ ആറുമുതല്‍ ജൂലൈ മൂന്നുവരെയുള്ള കാലയളവിലെ കണക്കാണിത്. മേയ് രണ്ടു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള കാലയളവില്‍ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇക്കാലയളവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോവിഡ്ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിലും രോഗബാധ ഗുരുതരമാകുന്നത് തടയുന്നതിലും ഫൈസര്‍ വാക്സിന്‍ രാജ്യത്ത് 93 ശതമാനം ഫലവത്താണ്. രോഗപ്രതിരോധ ശക്തിക്ഷയമുള്ളവര്‍ വാക്സിന്റെ മൂന്നാംഡോസ് സ്വീകരിക്കുന്നത് ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ മൂന്നാംഡോസ് നല്‍കുന്നതില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ഇസ്രയേല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.…

Read More

ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്‌സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സിനുകളെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ 71 ശതമാനം പ്രതിരോധം നല്‍കുമ്പോള്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്. കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്…

Read More

ഇഞ്ചക്ഷനു പകരം ഗുളിക ! വാക്‌സിന്‍ പുതിയ രൂപത്തില്‍ ഇറക്കാനുള്ള പരീക്ഷണത്തിനൊരുങ്ങി ഫൈസര്‍; പ്രതീക്ഷ പകരുന്ന വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് വാക്സിന്‍ ഗുളിക രൂപത്തിലാക്കാനുള്ള പരീക്ഷണവുമായ അമേരിക്കന്‍ മരുന്നു കമ്പനി ഫൈസര്‍ മുമ്പോട്ട്. കോവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസറിന്റെ ഈ ശ്രമം വിജയിച്ചാല്‍ കോവിഡ് ചികിത്സ രംഗത്ത് ഇത് വലിയ ഗുണം ചെയ്യും. അമേരിക്കയിലെയും ബല്‍ജിയത്തിലെയും കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.

Read More

‘ഫൈസര്‍ വാക്‌സിന്‍’ അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ ജനങ്ങളിലേക്ക് ! 95 ശതമാനം ഫലപ്രദമെന്ന് കമ്പനിയുടെ അവകാശവാദം;ലോകത്തിനു പ്രതീക്ഷ…

കൊറോണയില്‍ വലയുന്ന ലോകത്തിന് ആശ്വാസം പകര്‍ന്ന് ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്ത. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വാക്സിന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാക്സിന് അംഗീകാരം നല്‍കി എന്ന റിപ്പോര്‍ട്ട്. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ആഴചകള്‍ക്ക്് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്‍കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഈ വര്‍ഷം തന്നെ അഞ്ചു കോടി വാക്‌സിന്‍…

Read More