ആ​ദ്യം എ​ടി​എ​മ്മി​ല്‍ പേ​പ്പ​ര്‍ തി​രു​കി​ക്ക​യ​റ്റി ബ്ലോ​ക്കാ​ക്കും ! പി​ന്നീ​ട് സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ലെ​ത്തി പ​ണം ത​ട്ടും

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ടി​എം ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന​യി​ലെ എ​ടി​എ​മ്മി​ല്‍ പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ത​മ്പി​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ കാ​ര്‍​ഡ് ഇ​ടു​ന്ന സ്ലോ​ട്ടു​ക​ളി​ല്‍ പേ​പ്പ​ര്‍ തി​രു​കി വെ​ക്കു​ന്ന പ്ര​തി, പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടി കാ​ര്‍​ഡും പി​ന്‍​ന​മ്പ​രും കൈ​ക്ക​ലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തു കൊ​ണ്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലാ​യ് ര​ണ്ടി​ന് ക​ട്ട​പ്പ​ന സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​സ് നാ​യ​രു​ടെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്താ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ശ്രീ​ജി​ത്ത് ക​ട്ട​പ്പ​ന​യി​ലെ ഒ​ട്ടേ​റെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്തി​യെ​ങ്കി​ലും പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ട്ടു. തു​ട​ര്‍​ന്ന് ഒ​ന്നി​ലേ​റെ കൗ​ണ്ട​റു​ക​ളു​ള്ള എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ല്‍ എ​ത്തി​യ​പ്പോ​ഴും പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​സ​മ​യം, അ​ടു​ത്തു​ള്ള കൗ​ണ്ട​റി​ല്‍ പ​ണം പി​ന്‍​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന ത​മ്പി​രാ​ജി​നെ സ​ഹാ​യ​ത്തി​നാ​യി സ​മീ​പി​ച്ചു. ശ്രീ​ജി​ത്തി​ന്റെ കൈ​യി​ല്‍​നി​ന്ന്…

Read More

നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് കോഴിക്കോട് എടിഎമ്മില്‍ നിന്നും ഒന്നര ലക്ഷം തട്ടിയത് ഏഴാം ക്ലാസുകാരനും നാലാംക്ലാസുകാരനും; തട്ടിപ്പ് ഇങ്ങനെ…

കോഴിക്കോട്: എടിഎമ്മില്‍ നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. എടിഎമ്മില്‍ സ്‌കിമ്മറും കാമറയും ഘടിപ്പിച്ചാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ പതിനെട്ടുവയസു മാത്രം പ്രായമുള്ള ഏഴാം ക്ലാസുകാരനാണ്.ഇയാള്‍ തന്നെയാണ് സംഘത്തലവനും മറ്റൊരാള്‍ നാലാം ക്ലാസുകാരനും. ജനുവരി ഏഴ്, എട്ട് തീയതികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ്, വിജയാബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് എന്നീ കൗണ്ടറുകളില്‍ നിന്ന് 1,41,900 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കാസര്‍ഗോഡ് അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപം പാലയില്‍ ക്വാര്‍ട്ടേഴ്‌സ് അബ്ദുറഹ്മാന്‍ സഫ്‌വാന്‍ (18), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമത്ത് ക്വാര്‍ട്ടേഴ്‌സ് അബ്ബാസ് (26), കോഴിക്കോട് കൊളത്തറ കണ്ണാട്ടിക്കുളത്തു താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി സി.പി തോട് സ്വദേശി എം.ഇ ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കാസര്‍ഗോഡ് കുഡ്‌ലു രാംദാസ് നഗറില്‍ ബിലാല്‍ ബാഗ് ഹൗസില്‍…

Read More