ന​ടി അ​ര്‍​ച്ച​ന ക​വി​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല ! ആ​രോ​പ​ണം നി​ഷേ​ധി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍…

പോ​ലീ​സു​കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി അ​ര്‍​ച്ച​ന ക​വി​യു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍. അ​ര്‍​ച്ച​ന​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞു. പ​ട്രോ​ളി​ങ്ങി​ന്റെ ഭാ​ഗ​മാ​യി വി​വ​രം ശേ​ഖ​രി​ച്ച​താ​ണെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ ന്യാ​യീ​ക​ര​ണം. അ​തേ​സ​മ​യം, പൊ​ലീ​സു​കാ​ര​നെ​തി​രേ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സു​കാ​ര​ന്റെ ചോ​ദ്യം പ​രു​ഷ​മാ​യി​രു​ന്നു​വെ​ന്നും ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച രീ​തി ശ​രി​യ​ല്ലെ​ന്നും അ​ര്‍​ച്ച​ന ക​വി പ​റ​ഞ്ഞു. ഓ​ട്ടോ​യി​ല്‍ സ്ത്രീ​ക​ള്‍ മാ​ത്ര​മാ​യി രാ​ത്രി യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ച്ചി​യി​ല്‍ പോ​ലീ​സു​കാ​രി​ല്‍​നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. സു​ഹൃ​ത്തി​നും കു​ടും​ബ​ത്തി​നും ഒ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ പോ​ലീ​സ് വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍, എ​ന്തി​നാ​ണു വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് എ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​ര്‍ ചോ​ദി​ച്ച​തെ​ന്നും കേ​ര​ള പോ​ലീ​സ്, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ അ​ര്‍​ച്ച​ന പ​റ​യു​ന്നു.

Read More

ഫ്രെഷ് ഫ്രെഷേയ്…വരുന്നത് ‘ആന്ധ്രാപ്രദേശിലെ’ നീണ്ടകരയില്‍ നിന്നും ചെറായിയില്‍ നിന്നും; ആരോഗ്യത്തിനു ഭീഷണിയായി മറുനാടന്‍ മീന്‍ വീണ്ടും…

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന. എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം. വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്. നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്‍പന നടത്തുന്നത്. കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര…

Read More