ന​ടി അ​ര്‍​ച്ച​ന ക​വി​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല ! ആ​രോ​പ​ണം നി​ഷേ​ധി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍…

പോ​ലീ​സു​കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി അ​ര്‍​ച്ച​ന ക​വി​യു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍.

അ​ര്‍​ച്ച​ന​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞു. പ​ട്രോ​ളി​ങ്ങി​ന്റെ ഭാ​ഗ​മാ​യി വി​വ​രം ശേ​ഖ​രി​ച്ച​താ​ണെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ ന്യാ​യീ​ക​ര​ണം.

അ​തേ​സ​മ​യം, പൊ​ലീ​സു​കാ​ര​നെ​തി​രേ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സു​കാ​ര​ന്റെ ചോ​ദ്യം പ​രു​ഷ​മാ​യി​രു​ന്നു​വെ​ന്നും ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച രീ​തി ശ​രി​യ​ല്ലെ​ന്നും അ​ര്‍​ച്ച​ന ക​വി പ​റ​ഞ്ഞു.

ഓ​ട്ടോ​യി​ല്‍ സ്ത്രീ​ക​ള്‍ മാ​ത്ര​മാ​യി രാ​ത്രി യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ച്ചി​യി​ല്‍ പോ​ലീ​സു​കാ​രി​ല്‍​നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

സു​ഹൃ​ത്തി​നും കു​ടും​ബ​ത്തി​നും ഒ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ പോ​ലീ​സ് വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍, എ​ന്തി​നാ​ണു വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് എ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​ര്‍ ചോ​ദി​ച്ച​തെ​ന്നും കേ​ര​ള പോ​ലീ​സ്, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ അ​ര്‍​ച്ച​ന പ​റ​യു​ന്നു.

Related posts

Leave a Comment