ഒരു ശരാശരി മലയാളി ബുദ്ധിജീവിയാണ്; ഞാന്‍ ബുദ്ധിജീവിയല്ല വികാരജീവിയാണ്;സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു;ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു…

ഒരു കാരണവുമില്ലാതെ അല്‍പ്പജ്ഞാനം വച്ച് എന്തിനെയും വിമര്‍ശിക്കുന്നതിലൂടെ ബുദ്ധിജീവിയാകാമെന്ന ധാരണ പുലര്‍ത്തുന്ന മലയാളികളുടെ ആ മിഥ്യാബോധത്തെ പരിഹസിച്ച് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ചുള്ളിക്കാട് എഴുതിയ കുറിപ്പ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒരു ശരാശരി മലയാളി ബുദ്ധിജീവിയാണെന്നും എന്നാല്‍ താന്‍ ബുദ്ധിജീവിയല്ലെന്നും വികാരജീവിയാണെന്നും പറയുന്ന ചുള്ളിക്കാട്. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു.സിനിമാപ്പാട്ട് എഴുതാന്‍ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട തനിക്ക് റഫീഖ് അഹമ്മദിനോട് ആരാധന തോന്നിയതില്‍ അത്ഭുതമില്ലെന്നും ചുള്ളിക്കാട് കുറിപ്പില്‍ പറയുന്നു. ചുള്ളിക്കാടിന്റെ കുറിപ്പ് പോസ്റ്റ് ചെയ്യാതിരിക്കാന്‍ തോന്നുന്നില്ല എന്നു പറഞ്ഞാണ് റഫീഖ് അഹമ്മദ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…. പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു കുറിപ്പ്. ഇവിടെ പോസ്റ്റാതിരിക്കാന്‍ തോന്നുന്നില്ല. റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകന്‍. ബാലചന്ദ്രന്‍…

Read More