അദ്ഭുതം, ബാബു ആന്റണി ഏത്തവാഴയില്‍ ? എന്തു ചെയ്യണമെന്നറിയാതെ സിനിമാലോകം; വൈറലാകുന്ന സംഭവം ഇങ്ങനെ…

നടന്‍ ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ട്രോളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.’ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. ഇതായിരുന്നു ട്രോളിലെ വാക്കുകള്‍.’ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം.’ട്രോള്‍ പങ്കുവച്ച ശേഷം ബാബു ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു.

ഈ ട്രോളിനു താഴെ വരുന്ന കമന്റുകളും അതീവ രസകരമാണ്. ‘ ബാബു ആന്റണി വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ’…എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി.

Related posts