രക്തദാന സമയത്ത് മാസ്‌ക് വച്ചില്ലെന്ന് വിമര്‍ശനം ! തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി സോനു നിഗം…

കോവിഡ് പ്രതിസന്ധി രക്തദാന പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് യുവാക്കള്‍ രക്തദാനത്തിനു തയ്യാറായി മുമ്പോട്ടു വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. അടുത്തിടെ രക്തദാനം നടത്തിയ ഗായകന്‍ സോനു നിഗം രക്തദാന സമയത്ത് മാസ്‌ക് വയ്ക്കാഞ്ഞതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയാണ് സോനു. രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് താരം രക്തദാനം നടത്തിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി മാസ്‌ക് ധരിക്കാതെ സോനു നിഗം രക്തദാനം നിര്‍വഹിച്ചതിനെയാണ് പലരും കണ്ണുംപൂട്ടി വിമര്‍ശിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്‌ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ഹമായ ഭാഷയില്‍ തക്ക മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.…

Read More

ചിക്കന്‍ വേണോ പനീര്‍ വേണോ ! രക്തദാനം ചെയ്യുകയാണെങ്കില്‍ ഒരു കിലോ ചിക്കന്‍ അല്ലെങ്കില്‍ പനീര്‍ തികച്ചും സൗജന്യമായി ലഭിക്കും

രക്തദാനം ഒരു മഹത്തായ കാര്യമാണ്. രക്തം ദാനം ചെയ്യുന്ന വ്യക്തിക്ക് പകരമായി പണമോ, സ്വര്‍ണമോ വിലപിടിപ്പുള്ള ഒന്നും തന്നെ കൊടുത്താലും പകരമാവില്ല. എങ്കിലും ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൗജന്യമായി നല്‍കിയാല്‍ അതൊരു നല്ല കാര്യമല്ലേ… എന്തായാലും അടുത്ത ഞായറാഴ്ച (ഡിസംബര്‍ 13)-ന് മുബൈയിലെ പ്രഭാദേവിയില്‍ രക്തദാനം ചെയ്യുന്നവര്‍ക്ക് ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ ആയി വീട്ടിലേക്ക് മടങ്ങാം. സ്ഥലത്തെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) കോര്‍പറേറ്ററും ശിവസേന നേതാവുമായ സാദാ സര്‍വന്‍കാര്‍ ആണ് വ്യത്യസ്തമായ രക്തദാന ക്യാംപിന് പിന്നില്‍. ഡിസംബര്‍ 13-ലേക്കായി ന്യൂ പ്രഭാദേവിക്കടുത്ത് രാജഭാവു സാല്‍വി മൈതാനത്താണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ലോവര്‍ പരേലിലെ കെഇഎം ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 11-ന്…

Read More

കല്യാണം കഴിഞ്ഞയുടന്‍ ഓടിയത് ആശുപത്രിയിലേക്ക് ! കല്യാണചെക്കനും പെണ്ണും വരുന്നത് കണ്ട് ഇതെന്താണ് സംഭവമെന്ന് വിചാരിച്ച് അമ്പരന്ന് ജീവനക്കാര്‍; ഷില്‍ജുവിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃക

മുക്കം: രക്തദാനം മഹാദാനമെന്നിരിക്കേ സ്വന്തം വിവാഹം കഴിഞ്ഞയുടന്‍ കതിര്‍മണ്ഡപത്തില്‍ നിന്ന് രക്ത ദാനത്തിനായി നേരെ ആശുപത്രിയിലെത്തിയ ഷില്‍ജുവിന്റെ പ്രവൃത്തിയെ മഹത്തരം എന്നേ വിശേഷപ്പിക്കാനാവൂ. കാരശ്ശേരി സര്‍ക്കാര്‍ പറമ്പ് സ്വദേശി ഷില്‍ജുവിന് എല്ലാ പിന്തുണയുമായി ഭാര്യ മലപ്പുറം വെട്ടുപാറ സ്വദേശി രേഷ്മയും ഒപ്പമുണ്ടായിരുന്നു. രേഷ്മയുടെ വീട്ടില്‍ വെച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തില്‍ നിന്നാരോ രക്തം ആവശ്യമായ രോഗിയുമായി മൊബൈലില്‍ സംസാരിക്കുന്നതു ഷില്‍ജു കേട്ടത്. കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടന്‍ തന്നെ ഷില്‍ജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. ഷില്‍ജുവിന്റെ ഈ നീക്കം ഏവരേയും അത്ഭുതപ്പെടുത്തി. വിവാഹ ദിവസം വീട്ടില്‍ പോലും പോവുന്നതിന് മുന്‍പ് തന്നെ രക്തം നല്‍കാനായി തയ്യാറായ ഷില്‍ജുവിനെ എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മ സന്നദ്ധ സേന കണ്‍വീനര്‍ അസ്‌ക്കറും കൂട്ടുകാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷില്‍ജു പിന്നോട്ടില്ലായിരുന്നു. കെ.എം.സി.ടി മെഡിക്കല്‍…

Read More