രക്തദാന സമയത്ത് മാസ്‌ക് വച്ചില്ലെന്ന് വിമര്‍ശനം ! തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി സോനു നിഗം…

കോവിഡ് പ്രതിസന്ധി രക്തദാന പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് യുവാക്കള്‍ രക്തദാനത്തിനു തയ്യാറായി മുമ്പോട്ടു വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്.

അടുത്തിടെ രക്തദാനം നടത്തിയ ഗായകന്‍ സോനു നിഗം രക്തദാന സമയത്ത് മാസ്‌ക് വയ്ക്കാഞ്ഞതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയാണ് സോനു. രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് താരം രക്തദാനം നടത്തിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്.

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി മാസ്‌ക് ധരിക്കാതെ സോനു നിഗം രക്തദാനം നിര്‍വഹിച്ചതിനെയാണ് പലരും കണ്ണുംപൂട്ടി വിമര്‍ശിച്ചത്.

ആരോപണങ്ങള്‍ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്‌ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി.

തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ഹമായ ഭാഷയില്‍ തക്ക മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

രക്തദാനം കൂടാതെ ഗായകന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും ആംബുലന്‍സുകളും സംഭാവന നല്‍കുകയുമുണ്ടായി. തുടര്‍ന്ന് പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സോനുവിനെ പ്രശംസിച്ചിരുന്നു.

ഗായകന്റെ പ്രവൃത്തി ഏറെ പ്രചോദനം പകരുന്നു എന്ന് ആരാധകര്‍ ഉള്‍പ്പെടെ കുറിച്ചു. അതിനിടയിലാണ് മാസ്‌ക് ധരിക്കാഞ്ഞതിനെതിരേ ചിലര്‍ ആരോപണം ഉയര്‍ത്തിയത്.

Related posts

Leave a Comment