മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി. വധശ്രമവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലിസ് പുറത്തുവിട്ടു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം അന്തേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. മുംബൈ രജിസ്ട്രേഷനിലുള്ള ബൈക്കാണ് കണ്ടെത്തിയത്. അതേസമയം ആക്രമണത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും താരത്തിനു പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ നടന്റെ ചിത്രങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ടൈഗറിന്റെ വലതുകൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലാണുള്ളത്. വലതുതോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസിംഗ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് ഏക്നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്. സംഭവത്തിൽ നടനും അമ്മ ആയിഷ ഷ്റോഫും വലിയ ഭീതിയിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുംബൈയിൽ ഗുണ്ടായിസവും…
Read More