ക്യാഷ്‌ലെസ് എക്കണോമിയില്‍ ഇന്ത്യയെ മാത്രമല്ല അമേരിക്കയെയും യൂറോപ്പിനെയും കടത്തിവെട്ടി ചൈന; ഇത് ടെക്‌നോളജിയിലെ ചൈനീസ് വിപ്ലവമെന്ന് വിദഗ്ധര്‍

കേന്ദ്ര സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്ന കാര്യമാണ് ക്യാഷ്‌ലെസ് എക്കണോമിയുടേത്. 500,1000 നോട്ടുകളുടെ നിരോധനത്തിനു ശേഷം ക്യാഷ്‌ലെസ് എക്കണോമി വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ഇന്ത്യയില്‍ ക്യാഷ്‌ലെസ് എക്കണോമിയുടെ തോത് നോട്ടു നിരോധനത്തിനു ശേഷം ഉയര്‍ന്നെന്നു സമ്മതിച്ചാലും ഇന്ത്യ ഇപ്പോഴും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുമ്പന്‍. അമേരിക്കയും യൂറോപ്പും വരെ ക്യാഷ്‌ലെസ് എക്കണോമിയില്‍ ചൈനയ്ക്കു പിറകിലാണെന്നതാണ് യാഥാര്‍ഥ്യം. ലോകത്തെല്ലായിടത്തും തെരുവു ഗായകര്‍ ഉണ്ട്. വഴിയാത്രക്കാര്‍ അവര്‍ക്ക് നാണയങ്ങളും കറന്‍സികളും നല്‍കാറുണ്ട്. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. പാട്ടുകാരന്റെ കൂട്ടുകാരായി എത്തിയിരിക്കുന്ന ആരെങ്കിലും രണ്ടു ക്യൂആര്‍ കോഡിന്റെ (QR code) ചിത്രങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. പാട്ടുകാരനു പൈസ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ക്യുആര്‍ കോഡിനു നേരെ പിടിച്ച് പൈസ കൈമാറും. അമേരിക്കയില്‍…

Read More