മ​ല​യാ​ളി​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന ‘സ​മ്മാ​ന’​വു​മാ​യി കെ​എ​സ്ഇ​ബി ! സെ​സ് നി​ര​ക്ക് കൂ​ട്ടി​യേ​ക്കും

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന വൈ​ദ്യു​തി വ​കു​പ്പ് വ​ന്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പു​റ​മെ നി​ന്ന് അ​മി​ത വി​ല ന​ല്‍​കി വൈ​ദ്യു​തി വാ​ങ്ങു​ക​യാ​ണ് ഒ​രു പോം​വ​ഴി. ഈ ​അ​വ​സ​ര​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി മ​റി ക​ട​ക്കു​ന്ന​തി​ന് വൈ​ദ്യു​തി സെ​സ് കൂ​ട്ടാ​നൊ​രു​ങ്ങി കെ.​എ​സ്.​ഇ.​ബി. വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി നാ​ളെ വി​ളി​ച്ചു കൂ​ട്ടു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ദ്ധി​പ്പി​ക്കാ​നു​ള​ള സ​മ​യ​പ​രി​ധി മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ഴി​ഞ്ഞെ​ങ്കി​ലും ,ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​തി​നാ​ല്‍ പു​തി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കാ​നാ​യി​ട്ടി​ല്ല. പു​റ​മെ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്റെ ന​ഷ്ടം നി​ക​ത്താ​ന്‍ അ​ത​ത് മാ​സം സെ​സ് പി​രി​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി​ക്ക് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ത് യൂ​ണി​റ്റി​ന് 10 പൈ​സ​യാ​യി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍ കു​റ​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി വാ​ങ്ങാ​ന്‍ കോ​ടി​ക​ള്‍ ചെ​ല​വാ​യാ​ലും സെ​സ് അ​ധി​കം പി​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി. അ​തേ സ​മ​യം ,കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് പ​രി​ധി​യി​ല്ലാ​തെ സെ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​മാ​കും. ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന്…

Read More