രണ്ടുവര്‍ഷം മുമ്പ് കാണാതായ യുവതിയെ കടലില്‍ ജീവനോടെ കണ്ടെത്തി ! യുവതിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം കേട്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികള്‍…

രണ്ടു വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കഴിഞ്ഞ ദിവസം കടലില്‍ ജീവനോടെ കണ്ടെത്തി. ആഞ്ചലിക്ക ഗെയ്തന്‍ എന്ന സ്ത്രീയെയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സ്യത്തൊഴിലാളിയായ റോളാന്‍ഡോ വിസ്ബലും സുഹൃത്തും ചേര്‍ന്നാണ് 46കാരിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്. വിസ്ബാല്‍ ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ അദ്ദേഹവും സുഹൃത്തും ഗെയ്താനെ അവരുടെ ബോട്ടിലേക്ക് വലിച്ചു കയറ്റുന്നത് കാണാം. വാസ്തവത്തില്‍, ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, സഹായത്തിനായി സിഗ്നല്‍ നല്‍കാന്‍ അവള്‍ കൈ ഉയര്‍ത്തുന്നതുവരെ അവര്‍ അതൊരു പൊങ്ങുതടിയ ആണെന്നാണ് കരുതിയിരുന്നത്. രക്ഷപ്പെടുത്തിയതിനുശേഷം അവള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ‘ഞാന്‍ വീണ്ടും ജനിച്ചു, ഞാന്‍ മരിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല’ എന്നാണ്. രക്ഷാപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കിട്ട മറ്റ് വീഡിയോയില്‍…

Read More

കൗമാരക്കാരിലെ ഗര്‍ഭധാരണത്തിനു തടയിടാന്‍ യന്ത്രപ്പാവ ! പുതിയ യന്ത്രപ്പാവ പലരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം…

കൊളംബിയ: കൗമാരക്കാരായ അമ്മമാരുടെ എണ്ണം പല രാജ്യങ്ങളിലും ഒരു സാമൂഹിക പ്രശ്‌നമാണ്. 10 നും 19 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഏറെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ സാമൂഹ്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ കണ്ടെത്തിയത് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം നല്‍കുകയാണ്. ഇത് വഴി കൗമാര ഗര്‍ഭധാരണത്തെക്കുറിച്ചും നവജാത ശിശുപരിപാലനത്തിലും കൗമാരക്കാരായ മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നടത്താന്‍ സാധിക്കുമെന്ന് അധികാരികള്‍ പറയുന്നു. കൗമാരക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭധാരണത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണം ഉണ്ടാക്കാനായി കൊളംബിയിയിലെ മെഡിലിന്‍ നഗരത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ കള്‍ഡാസ് മുനിസിപ്പാലിറ്റി യന്ത്രപ്പാവകളെ വിതരണം ചെയ്തു. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുതരം റബ്ബര്‍ പാവ – ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുമ്പോള്‍ അത് കരയും. ഡയപ്പര്‍ മാറ്റേണ്ട സമയമാകുമ്പോഴും പാവ പ്രതികരിക്കും. ഈ പദ്ധതി മറ്റ് 89 രാജ്യങ്ങളിലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്‌കൂള്‍ വര്‍ക്ക്‌ഷോപ്പുകളും…

Read More