ലോകത്തിന്റെ പ്രാര്‍ഥന ഫലിച്ചു ! 18 ദിവസങ്ങള്‍ക്കു ശേഷം ആപത്തില്ലാതെ ‘ക്ലിയോ’യെ കണ്ടെത്തി; അപ്പോള്‍ അവള്‍ നറുപുഞ്ചിരി പൊഴിച്ചു…

ഓസ്‌ട്രേലിയ മാത്രമല്ല ലോകം മുഴുവന്‍ ക്ലിയോ എന്ന പിഞ്ചുബാലികയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാല ക്യാമ്പില്‍ കഴിയുമ്പോഴാണ് നാല് വയസ്സുകാരി ക്ലിയോയെ കാണാതായത്. പിന്നീട് തിരച്ചിലിന്റെ നാളുകളായിരുന്നു. നൂറിലധികം ഉദ്യോഗസ്ഥര്‍ ക്ലിയോയെ കണ്ടെത്താനായുള്ള തിരച്ചിലില്‍ പങ്കെടുത്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഏവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഒടുവില്‍ 18 ദിവസങ്ങള്‍ക്കു ശേഷം ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്ന് വെസ്റ്റ് ഓസ്ട്രേലിയന്‍ പോലീസ് അവളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെസ്റ്റ് ഓസ്ട്രേലിയയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ക്ലിയോ സ്മിത്തിനെ കുടുംബത്തിനൊപ്പം നിന്ന് കാണാതായത്. പെര്‍ത്ത് നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള അവധിക്കാല ക്യാമ്പിലായിരുന്നു കുടുംബം. ഇവര്‍ താമസിച്ചിരുന്ന ടെന്റ് തുറന്ന് ആരോ അകത്ത് പ്രവേശിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കുടുംബം മനസ്സിലാക്കിയത് തൊട്ടടുത്ത…

Read More

രണ്ടുവര്‍ഷം മുമ്പ് കാണാതായ യുവതിയെ കടലില്‍ ജീവനോടെ കണ്ടെത്തി ! യുവതിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം കേട്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികള്‍…

രണ്ടു വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കഴിഞ്ഞ ദിവസം കടലില്‍ ജീവനോടെ കണ്ടെത്തി. ആഞ്ചലിക്ക ഗെയ്തന്‍ എന്ന സ്ത്രീയെയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സ്യത്തൊഴിലാളിയായ റോളാന്‍ഡോ വിസ്ബലും സുഹൃത്തും ചേര്‍ന്നാണ് 46കാരിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്. വിസ്ബാല്‍ ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ അദ്ദേഹവും സുഹൃത്തും ഗെയ്താനെ അവരുടെ ബോട്ടിലേക്ക് വലിച്ചു കയറ്റുന്നത് കാണാം. വാസ്തവത്തില്‍, ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, സഹായത്തിനായി സിഗ്നല്‍ നല്‍കാന്‍ അവള്‍ കൈ ഉയര്‍ത്തുന്നതുവരെ അവര്‍ അതൊരു പൊങ്ങുതടിയ ആണെന്നാണ് കരുതിയിരുന്നത്. രക്ഷപ്പെടുത്തിയതിനുശേഷം അവള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ‘ഞാന്‍ വീണ്ടും ജനിച്ചു, ഞാന്‍ മരിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല’ എന്നാണ്. രക്ഷാപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കിട്ട മറ്റ് വീഡിയോയില്‍…

Read More

കാണാതായത് 12061 വെടിയുണ്ടകളും 25 റൈഫിളുകളും ! ബെഹ്‌റയെ വെട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്; പുറത്തു വരുന്നത് ഗുരുതര സുരക്ഷാ വീഴ്ചകള്‍…

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കി കംപ്്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് ബെഹ്‌റയ്‌ക്കെതിരേ സിഎജി ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നാണ് കണ്ടെത്തൽ. പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച രണ്ടുകോടി എണ്‍പത്തൊന്ന് ലക്ഷം രൂപ ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്നും സിഎജി കണ്ടെത്തി. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പക്ഷേ പോലീസിനെതിരായ വിശദീകരണങ്ങളാണ്…

Read More

238 യാത്രക്കാരുമായി ആ വിമാനം പോയതെവിടേക്ക് ! 40000 അടി ഉയരത്തില്‍ വിമാനം പറത്തി ആളുകളെ കൊന്ന ശേഷം സമുദ്രത്തില്‍ കൂപ്പുകുത്തിച്ചത് പൈലറ്റ് ? അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ചുരുളഴിയാത്ത രഹസ്യമായി മലേഷ്യന്‍ വിമാനം…

ക്വലാലംപൂര്‍:238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം ഇനി എന്നെന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കും. ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം 238 യാത്രക്കാരുമായി അപ്രത്യക്ഷമാകുന്നത്. 2014 മാര്‍ച്ച് എട്ടിനായിരുന്നു സംഭവം നടന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇനി വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവസാനിക്കുകയാണ്. പൈലറ്റ് 40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിന്‍ പ്രഷര്‍ വര്‍ധിപ്പിച്ച് എല്ലാവരെയും കൊല്ലുകയും തുടര്‍ന്ന് കടലിന്റെ നടുവിലേക്ക് വീഴ്ത്തി അവശേഷിപ്പുകള്‍ പോലും ഇല്ലാതാക്കുകയുമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു ബോയിങ് 777 വിമാനത്തിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്നത് സഹാരി അഹമ്മദ് ഷായായിരുന്നു. തന്റെ വിവാഹ ജീവിതം പ്രശ്‌നത്തിലകപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നും അക്കാരണത്താലാണ് അദ്ദേഹം ഈ വിധത്തിലുള്ള ക്രൂരകൃത്യം നിര്‍വഹിച്ചതെന്നും സൂചനയുണ്ട്. ഈ വിമാനം ഇത്തരത്തില്‍ യാത്രക്കിടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്…

Read More

ആ ദുരന്തത്തിനു മുമ്പില്‍ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോറ്റു ! മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം; കഥകള്‍ക്കു മാത്രം പഞ്ഞമില്ല…

അഞ്ചു വര്‍ഷം മുമ്പ് ഇതുപോലെയൊരു വനിതാദിനത്തിലാണ് 238 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം അപ്രത്യക്ഷമാകുന്നത്. ലോകത്ത് ഇന്നേവരെ ലഭ്യമായിട്ടുള്ള എല്ലാ സാങ്കേതികവിദ്യയുമുപയോഗിച്ച് പരിശോധിച്ചിട്ടും വിമാനം കണ്ടെത്താനാവാതെ വരുമ്പോള്‍ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോല്‍ക്കുകയാണ്. ഇന്നും ഈ വിമാനത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഔദ്യോഗിക തിരച്ചിലുകള്‍ അവസാനിപ്പിച്ചെങ്കിലും വിദഗ്ധരുടെയും മറ്റുള്ളവരുടെയും അന്വേഷണം തുടരുകയാണ്. എംഎച്ച് 370 നെ കുറിച്ച് വാര്‍ത്തകളില്ലാത്ത ദിവസങ്ങളില്ല.വിമാന ദുരന്തത്തില്‍ കാണാതായ യാത്രക്കാരുടെ ബന്ധുക്കള്‍ മെഴുകുതിരി കത്തിച്ച് ഇപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. അവര്‍ക്ക് ഇന്നും പറയാനുള്ള ഇതു മാത്രം ‘ മനുഷ്യന്‍ തോറ്റിരിക്കുന്നു, ഇനി എല്ലാം ദൈവത്തിനു വിടുകയാണ്’. ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും വെല്ലുളിവിക്കുന്ന സംഭവമായി പോയി മലേഷ്യന്‍ വിമാനത്തിന്റെ കാണാതാകല്‍. നിലവിലെ തിരച്ചിലില്‍ ഇതുവരെ കാര്യമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന ശ്രമമെന്ന നിലയില്‍ നടത്തുന്ന ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന യുഎസ് കമ്പനിയുടെ തിരച്ചിലിലും…

Read More

ഷബ്‌നയെ കാണാതായിട്ട് രണ്ടുമാസം ! അവസാനമായി കണ്ടത് കൊല്ലം ബീച്ചിനു സമീപം; ഓഗസ്റ്റ് 17ന് പിഎസ്‌സി കോച്ചിംഗിന് വീട്ടില്‍ നിന്നിറങ്ങിയ പതിനെട്ടുകാരിയ്ക്ക് എന്തു സംഭവിച്ചുവെന്നറിയാതെ വഴിമുട്ടി അന്വേഷണം…

അഞ്ചാലുംമൂട്: രണ്ടു മാസം മുമ്പ് തൃക്കടവൂര്‍ നീരാവില്‍ നിന്നും കാണാതായ ഷബ്‌നയുടെ (18) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വഴിമുട്ടി. ഇതേത്തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തിനു കേസ് കൈമാറി. ഓഗസ്റ്റ് 17ന് ആണ് നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹിമിന്റെ മകള്‍ ഷബ്‌നയെ കൊല്ലം ബീച്ച് പരിസരത്തു നിന്നും കാണാതാകുന്നത്. പിഎസ്സി കോച്ചിംഗിനായി കടവൂരിലേക്കു പോയ ഷബ്‌നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണു സ്ഥിരീകരിച്ചത്. ബാഗും ബീച്ച് പരിസരത്തു നിന്നു ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്താണു സംഭവിച്ചതെന്നു മാത്രം ഇനിയും കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തിയിരുന്നു. ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലമുണ്ടായില്ല. ഇയാള്‍ വാങ്ങിനല്‍കിയതായി പറയുന്ന മൊബൈല്‍ ഫോണ്‍ വീട്ടിലെ ഷെയ്ഡിന്റെ മുകളില്‍ നിന്നു ലഭിച്ചിരുന്നു. കാണാതാകുന്ന ദിവസം രാവിലെയും ആ…

Read More

ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തേക്കു പോയ പിന്നീട് ഇന്നേവരെ ആരും കണ്ടിട്ടില്ല;തിരോധാനത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അറുപറ ദമ്പതികള്‍ എവിടെയെന്ന ചോദ്യം ബാക്കിയാവുന്നു…

കോട്ടയം: അറുപറ ദമ്പതികളുടെ ദുരൂഹ തിരോധാനത്തിന് നാളെ ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ദമ്പതികളെ കാണാതാവുന്നത്. അന്ന് രാത്രി ഒമ്പതിന് ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ പിന്നീടിന്നു വരെ ആരും കണ്ടിട്ടില്ല. രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചു പെറുക്കിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല. വീടിനു സമീപം പലചരക്കു കട നടത്തിയിരുന്ന ഹാഷിം ആഴ്ചകള്‍ക്കു മുമ്പ് വാങ്ങിയ മാരുതി വാഗണ്‍ആര്‍ ചാരനിറമുള്ള താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാറിലാണ് വീട്ടില്‍ നിന്നു കോട്ടയത്തേക്ക് പുറപ്പെട്ടത്. മക്കളായ ഫാത്തിമ(13),ബിലാല്‍(ഒമ്പത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെ ഏല്‍പ്പിച്ചതിനു ശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍,ഡ്രൈവിംഗ് ലൈസന്‍സ്,എടിഎം കാര്‍ഡുകള്‍ ഇവയെല്ലാം വീട്ടില്‍ വച്ചശേഷമാണ് ഇരുവരും പോയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തെയും പരിസരത്തെയും തോടുകളിലും മറ്റ്…

Read More

മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ച ചൈനക്കാരനെ പൊളിച്ചടുക്കി മലയാളി യുവാവ് ; മലപ്പുറം സ്വദേശി താരമായതിങ്ങനെ…

അപ്രത്യക്ഷനാകുക എന്നത് മനുഷ്യന്റെ ചിരകാല അഭിലാഷമാണ്. കുറച്ചു ദിവസം മുമ്പ് മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ചെന്നു പറഞ്ഞ് ഒരു ചൈനക്കാരന്‍ രംഗത്തെത്തയിരുന്നു. ഇയാളുടെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ കണ്ട പലരും അവസാനം തങ്ങളുടെ ചിരകാല അഭിലാഷം സഫലമായെന്ന രീതിയിലാണ് പ്രതികരിച്ചത്. നിന്നനില്‍പ്പില്‍ അപ്രത്യക്ഷമാകാന്‍ കഴിയുന്ന വസ്ത്രം എന്ന വാദത്തോടെയാണ് ചൈനക്കാരന്‍ ഈ വസ്ത്രം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു വെറും തട്ടിപ്പാണെന്നും ഇങ്ങനെ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എസ്‌കെ പൂക്കോട്ടൂര്‍ എന്ന മലപ്പുറംകാരനാണ് ചൈനക്കാരന്റെ ഈ വസ്ത്രത്തിന് പിന്നിലുള്ള അപ്രത്യക്ഷവിദ്യ പൊളിച്ചടുക്കിയിരിക്കുന്നത്. ചൈനക്കാരനെ പൊളിച്ചടുക്കി ഇയാള്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വസ്ത്രം കൊണ്ട് അപ്രത്യക്ഷനാകുന്നതും ഇയാള്‍ വീഡിയോയില്‍ കാട്ടുന്നു. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍…

Read More