ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന് കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു. മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു. ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും…
Read MoreTag: congress
രാഹുലിന്റെ എംപി ഫണ്ട് 40 ലക്ഷം വേണ്ടെന്ന് സിപിഎം ഭരിക്കുന്ന നഗരസഭ ! ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്…
രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്ന നിലപാടുമായി മുക്കം നഗരസഭ. ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. തുക ഈവര്‍ഷം ചെലവഴിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത് ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതിനാല്‍ അനുവദിച്ച തുക ഈ വര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണ് നഗരസഭ പറയുന്നു. ഇത് ചൂണ്ടിക്കാണ്ടി നഗരസഭാ സെക്രട്ടറി കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും…
Read Moreകാശ്മീര്‍ ഫയല്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം ! പ്രധാനമന്ത്രിയോട് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി…
കാശ്മീര്‍ ഫയല്‍സ് സിനിമയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ബിജെപി മുഖ്യമന്ത്രിമാര്‍ പലരും ഈ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ബിജെപി ഇതര മുഖ്യമന്ത്രി ഈ ആവശ്യവുമായി മുമ്പോട്ടു വരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് അടക്കം ചിത്രത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പം സിനിമ കാണുമെന്നും ഭൂപേഷ് ബാഗല് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിത്രം ആളുകള്‍ കാണുന്നത് തടയുകയാണെന്നും തീയേറ്ററുകള്‍ ടിക്കറ്റ് വില്‍ക്കുന്നത് തടയുകയാണെന്നും ബിജെപി എംഎല്‍എ ബ്രിജ്മോഹന്‍ അഗര്‍വാള്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ‘കശ്മീര്‍ ഫയല്‍സിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയൈ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു’ ബാഗല് ട്വിറ്ററില്‍…
Read Moreതോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങള്‍ കൊയമ്പത്തൂരില് പിടിയില്‍…
തോക്കും തിരകളുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായി. ഇന്നു പുലര്‍ച്ചെ പിടിയിലായത്. തങ്ങളുടെ പക്കല്‍നിന്നും തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാന്‍ എത്തിയതായിരുന്നു. ബാഗേജ് ചെക്ക് ചെയ്തപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തത്. ലൈസന്‍സ് ഹാജരാക്കാത്തതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.
Read Moreകേരളത്തിൽ ഇത് കെ-റെയിൽ ലഘുലേഖക്കാലം ! സിപിഎമ്മിനു പിന്നാലെ കോൺഗ്രസും ലഘുലേഖയുമായി വീടുകൾ കയറും…
തിരുവനന്തപുരം: കെ- റെയിൽ പദ്ധതി വിഷയത്തിൽ സിപിഎം നടത്തുന്ന ലഘുലേഖ പ്രചാരണത്തിനു ബദലുമായി കോൺഗ്രസ്. പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറിയിറങ്ങാനാണ് കോൺഗ്രസും നീക്കം തുടങ്ങിയിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരെ സമരമുഖത്തേക്കു കൊണ്ടുവരാനും ആലോചനയുണ്ട്. കെ- റെയിൽ പദ്ധതിക്കെതിരേ ആദ്യഘട്ടത്തിൽ നടത്തിയ പ്രതിഷേധങ്ങൾ സർക്കാർ തള്ളിക്കളയുന്ന സാഹചര്യത്തിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ഇന്നു ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം തീയതിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനുശേഷം യുഡിഎഫ് യോഗം ചേർന്ന് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ -റെയിൽ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഘുരേഖയുമായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെയും മുതിർന്ന…
Read Moreഅപ്പനും അമ്മയ്ക്കും ഈ പ്രായത്തിലും ഞാന്‍ കാരണം അവിടെ നിന്ന് തെറി കേള്‍ക്കേണ്ടിവന്നു ! റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് അവര്‍ സെല്‍ഫി എടുക്കുകയായിരുന്നുവെന്ന് ജോജു…
കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തോടു പ്രതിഷേധിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്നും ഷോ കാണിക്കാന്‍ ഇറങ്ങിയതല്ലെന്നും നടന് ജോജു ജോര്‍ജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടേയെന്നും ജോജു ചോദിച്ചു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു. കേരള ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനില്‍ക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയര്‍ത്തു കുളിച്ച് കുറേപേര്‍ ഇരിക്കുന്നു. ഇതിനേ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്. പ്രതിഷേധം കോണ്‍ഗ്രസ് പാര്‍ട്ടിയോടോ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടോ അല്ല. റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളിച്ചത് കോണ്‍ഗ്രസിന്റെ…
Read Moreഇത്തവണ ഭരണത്തില്‍ എത്തുമെന്ന് ഉറപ്പു പറഞ്ഞ് എത്തിച്ച 30 കോടി എവിടെപ്പോയി ! പുതിയ വിവാദം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുമോ…
നിയമസഭ തെരഞ്ഞെടുപ്പില്‍ ചെലവിടാനായി ഹൈക്കമാന്‍ഡ് നല്കിയ 30 കോടി രൂപ കാണാതായ സംഭവം സംസ്ഥാന കോണ്‍ഗ്രസില്‍ തിരികൊളുത്തുന്നത് വന്‍വിവാദത്തിന്. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പണം അക്കാലത്ത് ഉന്നതന്റെ വിശ്വസ്തരില്‍ രണ്ടാമത്തെ ആളിന് കൈമാറിയെന്നായിരുന്നു വിശദീകരണം. അയല്‍ സംസ്ഥാനത്തെ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് ഈ 30 കോടി രൂപ ഉന്നതന് കൈമാറിയത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഹൈക്കമാന്‍ഡിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു പറഞ്ഞിരുന്നു. കയ്യെത്തും ദൂരത്തിരിക്കുന്ന വിജയം പണമില്ലായ്മയുടെ പേരില്‍ ഇല്ലാതാക്കരുതെന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡിനോടു സഹായമഭ്യര്‍ഥിച്ചത്. ഇതു പ്രകാരം രാജ്യത്തെ വിവിദ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളോട് സഹായമെത്തിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍പ്രകാരം സമാഹരിച്ച പണം ഉന്നതന്റെ കൈവശം എത്തി. സാധാരണ ഗതിയില്‍ ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയാണ് പണം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ വ്യക്തി…
Read Moreമാതൃകാപരം ഈ പ്രതിഷേധം; വനം കൊള്ളയ്ക്കെതിരേ മരം നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
അയ്യന്തോൾ: അഴിമതിയുടെ ഭാഗമായി സംസ്ഥാനത്തെ രാജകീയമരങ്ങൾ വെട്ടിവിറ്റതിനെതിരെ അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങൾ നട്ട് പ്രതിഷേധിച്ചു. ബ്ലോക്കിനു കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലുമാണ് മരങ്ങൾ നട്ടത്. ചെന്പൂക്കാവ് ഡിവിഷനിലെ പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തേക്ക്, ഈട്ടി മുതലായ മരങ്ങൾ വച്ചുപിടിപ്പിച്ചു. അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. തേക്കിൻകാട് ഡിവിഷനിൽ കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ, പാട്ടുരായ്ക്കൽ ഡിവിഷനിൽ ഡിസിസി സെക്രട്ടറി സജി പോൾ മാടശേരി, പുങ്കുന്നം ഡിവിഷനിൽ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആനി പത്രോസ് എന്നിവരും വൃക്ഷ ത്തൈകൾ നട്ടു. യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ അഡ്വ. സുബി ബാബു, കൗണ്‍സിലർ റെജി ജോയി, ബ്ലോക്ക് സെക്രട്ടറിമാരായ ജോയ് ബാസ്റ്റ്യൻ ചാക്കോള,…
Read Moreഅധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി താമസമില്ല; തോൽവിയുടെ കാരണം പഠിച്ച് അശോക് ചവാൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന് സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സമിതിയംഗങ്ങള്‍ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്നും നേതാക്കളുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായതായും സമിതി വിലയിരുത്തി.
Read Moreമുല്ലപ്പള്ളിക്ക് പകരം ആര് ; സുധാകരനെതിരേ ചില നേതാക്കൾ ഹൈക്കമാന്റിനോട് പറഞ്ഞത്; പുറത്ത് വരുന്ന മറ്റ് പേരുകൾ ഇങ്ങനെ…
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം വെച്ച് വൈകിപ്പിക്കില്ലെന്ന് സൂചന. പ്രഖ്യാപനം നീണ്ടു പോയാല്‍ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ളത് കൊണ്ടു തന്നെ ഹൈക്കമാൻഡ് ആരാകും കെപിസിസി പ്രസിന്റെന്നുള്ള കാര്യം ഉടൻ അറിയിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രവർത്തകരുടെ പിന്തുണ കെ. സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. കെ.ബാബുവിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന.
Read More