തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ നിലപാട് സോണിയ ഗാന്ധിയെ കത്ത് മുഖേന നേരത്തേ അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ല. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസിലുണ്ട്. അതുകൊണ്ട് പരാജയത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അശോക് ചവാന് കമ്മിഷനെ ബഹിഷ്കരിച്ചു എന്ന വാര്‍ത്തയോടും മുല്ലപ്പള്ളി പ്രതികരിച്ചു. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിഷന് മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി.
Read MoreTag: congress
താൻ ഒതുക്കപ്പെട്ടു, ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി; പരാതിയുടെ കെട്ടുകൾ സോണിയ ഗാന്ധിക്ക് മുന്നിൽ അഴിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല പറയുന്നു.
Read Moreസുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’; യുഡിഎഫ് യോഗം നടക്കാനിരിക്കെ കെപിസിസി ആസ്ഥാനത്ത് പ്രതിഷേധവുമായി പ്രവർത്തകർ;എംഎം ഹസന്റെ കാര്യത്തിലും നിർണായകം
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ. സുധാകരനെ അനുകൂലിച്ചുള്ള ബാനറുമായി പ്രവർത്തകരുടെ പ്രതിഷേധം. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി എത്തിയത്. ഇതേത്തുടർന്നു പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. മറ്റ് പ്രവർത്തകർ ബാനർ പിടിച്ച് വാങ്ങി. ഇന്ദിരാഭവനിൽ ഇന്ന് ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രണ്ടാമത്തെ യുഡിഎഫ് യോഗമാണിത്. യോഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വിട്ടുനിൽക്കും. രാജി നൽകിയത് കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. യുഡിഎഫ് ചെയര്മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിര്‍ണായക തീരുമാനങ്ങളും യോഗത്തിൽ എടുത്തേക്കും.യുഡിഎഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല തുടരുമോ വി.ഡി. സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം. കാലങ്ങളായി പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയർമാനാകുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം…
Read Moreഎറണാകുളത്തുനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്; മാറ്റം സ്വാഗതം ചെയ്ത് നേതാക്കന്മാർ
കൊച്ചി: എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ പറവൂരില്‍ ഇക്കുറി ഭൂരിപക്ഷത്തില്‍ കുറവ് സംഭവിച്ചെങ്കിലും വി.ഡി. സതീശനിലൂടെ തന്നെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. 2001 ല്‍ തേരൊട്ടം തുടങ്ങിയ സതീശന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയായിരുന്നു. പ്രളയകാലത്തുള്‍പ്പെടെ മണ്ഡലത്തില്‍ വി.ഡി. സതീശന് നടത്തിയ ഇടപെടുകള്‍ക്ക് ജനം നല്കിയ അംഗീകാരമായിരുന്നു ഈ വിജയമെങ്കില്‍ ഇതിന് പാര്‍ട്ടി നല്കുന്ന അംഗീകാരമാണു പ്രതിപക്ഷ നേതാവെന്ന സ്ഥാനം. നിയമസഭയ്ക്കുള്ളിലും പുറത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടനവധി അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടുവരാന്‍ നിര്‍ണായക പങ്ക വഹിച്ച സാമാജികനാണ് ഇദ്ദേഹം. 56കാരനായ വി.ഡി. സതീശന് കെപിസിസി വൈസ് പ്രസിഡന്റുമാണ്. എംജി സര്‍വകലാശാല യൂണിയന് ചെയര്‍മാനും എന്എസ്യു ദേശീയ സെക്രട്ടറിയും എഐസിസി സെക്രട്ടറിയുമായിരുന്നു. 25 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുണ്ട്. വിദ്യാഭ്യാസം: സോഷ്യോളജിയിലും നിയമത്തിലും ബിരുദം. ഏറെക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. മരട് വടശേരി കുടുംബാംഗം.…
Read Moreപ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാം; വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് കോൺഗ്രസിനെ തിരിച്ച് കൊണ്ടവരും; തലമുറ മാറ്റം എല്ലാ മേഖലയിലും വേണം, തുറന്ന് സംസാരിച്ച് വി ഡി സതീശൻ
കൊച്ചി: പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാമെന്ന് വി.ഡി.സതീശൻ. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കോൺഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ. കരുണാകരൻ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാര് ഇരുന്ന കസേരയാണ്, സ്ഥാനലബ്ധി വിസ്മയിപ്പിക്കുന്നു. ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കോൺഗ്രസിൽ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സതീശൻ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും തങ്ങളുടേതെന്നും സതീശൻ വ്യക്തമാക്കി. വർഗീയതയെ യുഡിഎഫ് ശക്തമായി എതിർക്കും. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ വേണ്ടത്. ഇതിനായി കോൺഗ്രസിലെ…
Read Moreമേയ് 24ന് സഭയിൽ പ്രതിപക്ഷ നേതാവുണ്ടാകും… ഒരു പരാജയവും ശാശ്വതമല്ല, വികാരമല്ല വിവേകമാണ് വേണ്ടതെന്ന് കെ. മുരളീധരൻ
കോഴിക്കോട്: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മേയ് 24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. ഒരു പരാജയവും ശാശ്വതമല്ല. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് എംഎല്‍എമാര്‍ അഭിപ്രായം അറിയിക്കും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ കാര്യവും ചര്‍ച്ച ചെയ്യും. മുരളീധരൻ വ്യക്തമാക്കി. സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാൻഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ…
Read Moreആവേശം കൊണ്ട് പാർട്ടിയെ ചലിപ്പിക്കാനാകില്ല; ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്ന് ഉമ്മൻചാണ്ടി; ചെന്നിത്തലയെ എതിർക്കുന്നവർ ഉയർത്തുന്ന പ്രധാനകാര്യം ഇങ്ങനെ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും കോൺഗ്രസ് ഇനിയും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല. എംഎൽഎമാരിൽ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണെങ്കിലും ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള ചില നേതാക്കൾ രമേശ് ചെന്നിത്തലയ്ക്കു വേണ്ടി നിൽക്കുന്നതാണ് കൂടിയാലോചനകൾ നീണ്ടു പോകാൻ കാരണം. അതേസമയം, പ്രതിപക്ഷ നേതാവ് ആരെന്ന് സംബന്ധിച്ച് ഇന്നു തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് അറിയുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിനു സമർപ്പിച്ച റിപ്പോർട്ടിൽ രാഹുൽ ഗാന്ധിയുടെ നിലപാടും പ്രസക്തമാകും. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള വി.ഡി. സതീശൻ തന്നെ പ്രതിപക്ഷ നേതാവായേക്കുമെന്ന സൂചനകളാണു പുറത്തു വരുന്നത്. അല്ലെങ്കിൽ എ-ഐ ഗ്രൂപ്പുകളുടെ ഒത്തുകളിക്കു വീണ്ടും ഹൈക്കമാൻഡ് വഴങ്ങണം. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പിന്തുണച്ച ശേഷം കെപിസിസി പ്രസിഡന്റിനു അവകാശവാദമുന്നയിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. കെ.സി.ജോസഫിനെ ഈ പദവിയിലേക്കു കൊണ്ടുവരാനാണ് എ ഗ്രൂപ്പ് നീക്കമെന്നാണ് വാർത്തകൾ. …
Read Moreസ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ! ലതികാ സുഭാഷ് രാജിവച്ചു; പരസ്യമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കാത്തതില്‍ തുടര്‍ന്നു ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് പരസ്യമായി തല മുണ്ഡലം ചെയ്തു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്ന് ലതിക പ്രതികരിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകള്‍ എങ്കിലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുക്കുന്ന വനിതകളുണ്ട്. പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ടി വന്നു കൊല്ലത്ത് സീറ്റുറപ്പിക്കാന്‍. ഷാനിമോള്‍ ഉസ്മാനും അവസരം കിട്ടി. തനിക്ക് ഏറ്റുമാനൂര്‍…
Read Moreകോണ്‍ഗ്രസ് നേതാവ് യോഗത്തിനെത്തിയത് ഡിഎംകെ കൊടിയുമായി ! പുതുച്ചേരിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലെ കയ്യാങ്കളിയുടെ വീഡിയോ വൈറലാകുന്നു…
പുതുച്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ മുമ്പില്‍ വച്ചാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. യോഗത്തിനെത്തിയ ഒരു നേതാവ് ഡിഎംകെ പാര്‍ട്ടി പതാക ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് തടയാനായി ചിലര്‍ രംഗത്തെത്തിയതോടെയാണ് കൈയാങ്കളി അരങ്ങേറിയത്. ഈയടുത്താണ് പുതുച്ചേരിയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീണത്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാണ് മന്ത്രിസഭ നിലംപതിച്ചത്. 12 പേരുടെ പിന്തുണ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ചത്. 18 എംഎല്‍എമാരുടെ പിന്തുണയായിരുന്നു സര്‍ക്കാരിന് ഉണ്ടായിരുന്നത്. എന്നാല്‍ നാല് പേര് പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
Read Moreസ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം… സ്ക്രീനിംഗ് കമ്മിറ്റി തുടരുന്നു, മുതിർന്നവർ തുലാസിൽ; കോൺഗ്രസിൽ ചർച്ച തുടരുന്നു; ഉമ്മൻചാണ്ടിയുടെ താത്പര്യം…
തിരുവനന്തപുരം: ഇന്നലെ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലും സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്. ഇന്ന് ആദ്യഘട്ട പട്ടിക തയ്യാറായേക്കുമെന്നാണ് സൂചനകൾ. എംപിമാരും ചർച്ചകളിൽ സജീവമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ എംപിമാരുമായി ചർച്ച നടത്തുന്നുണ്ട്. ഇഷ്ടക്കാരെ തിരുകാൻ…സ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം പിടിമുറുക്കിയെന്നും മുതിർന്ന നേതാക്കൾ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും എംപിമാർ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു. കൂടാതെ കെ.മുരളീധരൻ എംപി കഴിഞ്ഞ ദിവസത്തെ സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് എംപിമാരുമായി നേതാക്കൾ ചർച്ച നടത്തുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടും പരിഗണിക്കുന്നുണ്ട്. അതേ സമയം നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങൾ സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഉമ്മൻചാണ്ടിയുടെ താത്പര്യംകെസി ജോസഫും കെ ബാബുവും എംഎം ഹസനും മത്സരിക്കുന്ന കാര്യത്തിൽ വ്യക്തത…
Read More