കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോയി ! ഏഴു പേരെ പിടികൂടിയെന്ന് പോലീസ്;ചാടിപ്പോയവര്‍ കുടിയേറ്റ തൊഴിലാളികള്‍…

ത്രിപുരയിലെ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോടി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴുപേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിആര്‍ടിഐ) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ മുങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 18 രോഗികള്‍ ട്രെയിനില്‍ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 22 ന് അഗര്‍ത്തലയിലെ അരുന്ധതിനഗര്‍ പ്രദേശത്തെ ഒരു കോവിഡ് സെന്ററില്‍ നിന്ന് 31 രോഗികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.

Read More

വനിത ഡോക്ടറുടെ മുഖത്ത് തുപ്പി കോവിഡ് രോഗികള്‍ ! പിന്നാലെ കൈയ്യേറ്റ ശ്രമവും കോവിഡ് വരുത്തുമെന്ന ഭീഷണിയും…

വനിത ഡോക്ടറുടെ മുഖത്ത് തുപ്പിയും അവരെ കയ്യേറ്റം ചെയ്തും കോവിഡ് സെന്ററിലെ രോഗികള്‍. വെസ്റ്റ് ത്രിപുരയിലാണ് സംഭവം. കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. വെസ്റ്റ് ത്രിപുര ജില്ല നിരീക്ഷണ ഓഫീസര്‍ ഡോ സംഗീത ചക്രവര്‍ത്തിയാണ് കൊവിഡ് രോഗികളാല്‍ ആക്രമിക്കപ്പെട്ടത്. നവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന മറ്റ് രോഗികള്‍ അക്രമാസക്തരായത്. സെന്ററിലെ മറ്റ് ഡോക്ടേഴ്സ് രോഗികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഡോ. സംഗീതയുടെ ദേഹത്ത് തുപ്പുകയും കൊവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമം നടത്തിയ രണ്ടുപേരെ തിരിച്ചറിയാന്‍ സാധിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം…

Read More