കോവിഡ് രോഗികളെ തിരിച്ചറിയുന്ന പുതിയ രോഗലക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നു ! കുട്ടികള്‍ക്കിടയില്‍ രോഗബാധയുടെ പുതിയ ലക്ഷണം ഇങ്ങനെ…

കോവിഡ്-19 രോഗബാധിതരെ തിരിച്ചറിയുന്നതിനുള്ള രോഗലക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് യൂറോപ്പും അമേരിക്കയും. ഈ പ്രദേശങ്ങളിലെ ത്വക്ക് വിദഗ്ധര്‍ പുതിയ ലക്ഷണങ്ങളെക്കുറിച്ചുള്ള പഠനത്തിലുമാണ്. ഇറ്റലിയിലെ ചില ത്വക്രോഗവിദഗ്ദ്ധര്‍ കോവിഡ് -19 രോഗികളുടെ കാല്‍വിരലുകളിലും കാലുകളിലും വീക്കം കണ്ടെത്തി, പ്രത്യേകിച്ചും കൊറോണ വൈറസ് ബാധിച്ച കുട്ടികളിലും ചെറുപ്പക്കാരിലും. കോവിഡ് -19 ബാധിച്ചവരുടെ അവയവത്തിന്റെ നിറം മാറുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഫ്രോസ്റ്റ്‌ബൈറ്റ് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) അല്ലെങ്കില്‍ പെര്‍ണിയോ പോലെയാണ്, ഇത് ധ്രുവ, ഉപധ്രുവ പ്രദേശങ്ങളില്‍ കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഇവിടെ കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം കൂടുകയും കാല്‍വിരലുകള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയുണ്ടാകുകയും ചെയ്യും. ഇറ്റലിയില്‍ കോവിഡ് സാന്ദ്രത ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ അവസ്ഥയ്ക്ക് ‘കോവിഡ് ടോസ്’ (‘കോവിഡ് കാല്‍വിരലുകള്‍’) എന്ന വിളിപ്പേരുമുണ്ട് ഇപ്പോള്‍. ബോസ്റ്റണ്‍ പോലെ യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി…

Read More