സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ! സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണം;സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്…

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍. പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന…

Read More

ആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡിന്റെ രണ്ടാം തരംഗം ! വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും കൊണ്ട് കാര്യമില്ലെന്നും ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ടേ വൈറസ് വ്യാപനത്തെ തടയാനാകൂ എന്നും വിദഗ്ധര്‍…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ ഇരകളാകുന്നതില്‍ അധികവും യുവാക്കള്‍. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍…

Read More