ആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡിന്റെ രണ്ടാം തരംഗം ! വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും കൊണ്ട് കാര്യമില്ലെന്നും ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ടേ വൈറസ് വ്യാപനത്തെ തടയാനാകൂ എന്നും വിദഗ്ധര്‍…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ ഇരകളാകുന്നതില്‍ അധികവും യുവാക്കള്‍.

കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്.

രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്.

‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്.

വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.

രോഗബാധിതരില്‍ 65 ശതമാനം ആളുകളും 45 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിരവധി കുട്ടികളും രണ്ടാം തരംഗത്തില്‍ രോഗബാധിതരായിക്കഴിഞ്ഞു.രണ്ട് തവണ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും ഇവ കൂടുതല്‍ അപകടകാരിയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും കൊണ്ട് രോഗത്തെ പിടിച്ചു കെട്ടാനാവില്ലെന്നും ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ടു മാത്രമേ കോവിഡ് വ്യാപനം തടയാനാവൂ എന്നും ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ശ്യാം അഗര്‍വാള്‍ വ്യക്തമാക്കി.

Related posts

Leave a Comment