സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ! സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണം;സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്…

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍. പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന…

Read More

എന്തു വിലകൊടുത്തും ലോകകപ്പ് നിലനിര്‍ത്താന്‍ ജര്‍മനി; ടീമംഗങ്ങള്‍ക്ക് ലോകകപ്പ് കഴിയുന്നതു വരെ സെക്‌സിനു വിലക്ക്; ലൈംഗികത്തൊഴിലാളികളെ കണ്ട് റഷ്യയിലേക്ക് പോകണ്ടെന്ന് നൈജീരിയയും…

എന്തു വിലകൊടുത്തും ലോകകപ്പ് നിലനിര്‍ത്താന്‍ ജര്‍മനി തയ്യാറെടുക്കുന്നു. ലോകകപ്പ് തീരുന്നതുവരെ സ്ത്രീ സ്പര്‍ശം പാടില്ലെന്നാണ് പരിശീലകന്‍ ജോക്വിം ലോ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ആഫ്രിക്കന്‍ വമ്പന്മാരായ നൈജീരിയയ്ക്കും പരിശീലകനില്‍ നിന്നു ലഭിച്ചിരിക്കുന്നത് സമാനമായ നിര്‍ദ്ദേശമാണ്. കളിക്കാര്‍ ലൈംഗിക തൊഴിലാകളിളെ തേടി ഹോട്ടലിന് പുറത്ത് പോകരുതെന്ന നിര്‍ദേശമാണ് നൈജീയയുടെ ജര്‍മന്‍ പരിശീലകന്‍ ഗെര്‍നോട്ട് റോര്‍ ടീമംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഭാര്യമാരേയും പരിശീലന വേദിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ തീരുമാനം. കളിയിലുള്ള ശ്രദ്ധപോകുമെന്ന ഭീതിയാണ് ലോയ്ക്ക്്. കളിക്കാര്‍ക്ക് ഉറ്റവരെയും ഉടയവരെയും കാണണമെന്ന് നിര്‍ബ്ബന്ധമുണ്ടായാല്‍ അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അത് കളിയില്ലാത്തപ്പോള്‍ മാത്രം. ടൂര്‍ണമെന്റിനിടയില്‍ ഒരിക്കലും അവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള മെസ്യൂട്ട് ഓസില്‍, തോമസ് മുള്ളര്‍, മാര്‍ക്കോ റൂസ്, ലിറോയ് സാനേ എന്നിവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ടീം സ്പിരിറ്റ്…

Read More