വ​ര​ന്റെ കൂ​ട്ടു​കാ​ര്‍ വ​ധു​വി​ന്റെ വീ​ട്ടി​ല്‍ ചെ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചു; പി​ന്നെ ന​ട​ന്ന​ത് ‘ഉ​ഗ്ര​ന്‍ അ​ടി’

മേ​പ്പ​യൂ​രി​ല്‍ വി​വാ​ഹ വീ​ട്ടി​ല്‍ വ​ര​ന്റെ​യും വ​ധു​വി​ന്റെ​യും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. മേ​പ്പ​യൂ​രി​ലെ വ​ധു​വി​ന്റെ വീ​ട്ടി​ലേ​ക്ക് വ​ട​ക​ര​യി​ലെ വ​ര​നും സം​ഘ​വും എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വ​ര​ന്റെ ഒ​പ്പം വ​ന്ന​വ​ര്‍ വ​ധു​വി​ന്റെ വീ​ട്ടി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ചു. ഇ​തു വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ കൂ​ട്ട​ത്ത​ല്ലി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ത​ന്നെ ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Read More