തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു; വീഴ്ചയിൽ കൈ- കാലുകൾക്ക് പരിക്ക്

പ​ത്ത​നാ​പു​രം: തൊ​ഴി​ലു​റ​പ്പി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര താ​ഴ​ത്ത് വ​ട​ക്ക് സു​ഗ​ത​മ​ന്ദി​ര​ത്തി​ല്‍ മ​ല്ലി​ക(39)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മെ​തു​കും​മേ​ല്‍ സി ​എ​സ് ഐ ​പ​ള്ളി​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യ്ക്കി​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം വി​ശ്ര​മി​ക്കാ​ന്‍ തു​ട​ങ്ങ​വെ പാ​ഞ്ഞ​ടു​ത്ത കാ​ട്ടു​പ​ന്നി മ​ല്ലി​ക​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ഇ​ടം​കാ​ലി​നും വീ​ഴ്ച്ച​യി​ല്‍ കൈ​ക​ള്‍​ക്കും പ​രി​ക്കു​ണ്ട്. ബ​ഹ​ളം കേ​ട്ട് മ​റ്റു​ള്ള​വ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ട്ടു​പ​ന്നി ഓ​ടി​ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.

Related posts

Leave a Comment