പ്ര​തി​ശ്രു​ത​വ​ധു​വി​നൊ​പ്പം നൃ​ത്തം ചെ​യ്യ​വേ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു ! സം​ഭ​വം വി​വാ​ഹ​നി​ശ്ച​യ പാ​ര്‍​ട്ടി​യ്ക്കി​ടെ

കെ​യ്റോ: വി​വാ​ഹ​നി​ശ്ച​യ​ത്തി​ന്റെ പാ​ര്‍​ട്ടി​ക്കി​ടെ പ്ര​തി​ശ്രു​ത വ​ര​ന് ദാ​രു​ണാ​ന്ത്യം. 22കാ​ര​നാ​യ സ​യീ​ദ് ഖാ​ലി​ദ് അ​ല്‍ സ​യീ​ദ് മു​ഹ​മ്മ​ദ് ഇ​സ്മ​യി​ല്‍ എ​ന്ന സു​ഹൈ​ബ് ഖാ​ലി​ദ് ആ​ണ് മ​രി​ച്ച​ത്. ഈ​ജി​പ്തി​ലെ പോ​ര്‍​ട്ട് സെ​യ്ദി​ലെ ശ​ര്‍​ഖ് പ്ര​ദേ​ശ​ത്തെ ഫ്ര​ഞ്ച് ഹാ​ളി​ല്‍ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ച്ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ഘോ​ഷ​ത്തി​ന്റെ വീ​ഡി​യോ​യി​ല്‍ പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന സു​ഹൈ​ബി​ന്റെ ദൃ​ശ്യ​ങ്ങ​ളും അ​വ​സാ​ന നി​മി​ഷ​ങ്ങ​ളു​മു​ണ്ട്. നൃ​ത്ത​ത്തി​നി​ടെ പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സു​ഹൈ​ബി​നെ പി​താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഡോ​ക്ട​ര്‍​മാ​ര്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Read More