രക്തത്തിന്റെ മണവും രുചിയും പെരുത്തിഷ്ടം ! വെളിച്ചത്തോട് വെറുപ്പും ഇരുട്ടിനോട് പ്രേമവും ! യക്ഷിയെന്ന് അവകാശപ്പെടുന്ന യുവതി പറയുന്നതിങ്ങനെ…

താന്‍ ഒരു യക്ഷിയാണെന്നാണ് ഫിന്‍ലന്‍ഡ് സ്വദേശിനി ജൂലിയ കംപൂലെയ്ന്‍ എന്ന 24കാരി അവകാശപ്പെടുന്നത്. ഇതു മാത്രമല്ല യക്ഷിയായി മാറാന്‍ ഇവര്‍ ഏറെ കഷ്ടപ്പെട്ട് രൂപമാറ്റം വരുത്തുകയും ചെയ്തു. കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ 39,224 രൂപയോളം മുടക്കി ഗംഭീരന്‍ ദ്രംഷ്ടകളാണ് സ്ഥിരമായി വായിലുറപ്പിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ”കുട്ടിക്കാലത്ത് ആദ്യമായി യക്ഷികളെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ എനിക്കും അതുപോലെയാകണമെന്നു തോന്നി. കാണാനെങ്കിലും അവരെപ്പോലെയാകണമെന്ന് തീര്‍ച്ചപ്പെടുത്തി. എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിച്ചു പഠിച്ചു. ആദ്യത്തെ നാലുവര്‍ഷം കൃത്രിമമായ ഉളിപ്പല്ലുകളാണ് ഉപയോഗിച്ചിരുന്നത്. അത് അസഹനീയമായ വേദന സമ്മാനിച്ചതോടെയാണ് കോസ്‌മെറ്റിക് ദന്തിസ്റ്റിനെ സമീപിച്ചത്. പൊതുസ്ഥലങ്ങളില്‍ വെച്ചൊക്കെ ആളുകള്‍ തന്നെ സമീപിച്ച് അവരെ കടിക്കാമോ എന്ന് ചോദിക്കാറുണ്ട്. ഫോട്ടോയില്‍ പകര്‍ത്താന്‍ വേണ്ടിയുള്ള അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. സിനിമകളില്‍ കാണുന്ന യക്ഷികളെപ്പോലെ തന്നെയാണ്…

Read More

പകല്‍ ആശാരിപ്പണിയ്ക്കു പോകുന്നയാള്‍ രാത്രിയില്‍ യക്ഷിയായി വിജനമായ വഴിയിലിറങ്ങും ! കണ്ണൂര്‍ വനത്തില്‍ കണ്ട ‘യക്ഷിയുടെ മൃതദേഹ’ത്തിനു പിന്നിലെ കഥയിങ്ങനെ…

യക്ഷിയ്ക്കു മരണമുണ്ടാവുമോ ? മരിച്ചതിനു ശേഷമല്ലേ യക്ഷിയാവുക…കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം വനത്തില്‍ കാണപ്പെട്ട മൃതദേഹം ഉന്നയിക്കുന്നത് ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ്. പകല്‍ ആശാരിപ്പണിയ്ക്കു പോകുകയും രാത്രിയില്‍ യക്ഷിവേഷം കെട്ടി വിജനമായ സ്ഥലത്ത് ഇറങ്ങുകയും ചെയ്യുന്ന കിഴക്കേപ്പുരക്കല്‍ ശശി(45) എന്ന കുഞ്ഞിരാമന്റേതാണ് മൃതദേഹം എന്നാണ് സൂചന. ശനിയാഴ്ച്ച ഉച്ചയോടെ വനത്തില്‍ സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടത്. കണ്ണെഴുതി പൊട്ട്തൊട്ട് കമ്മലും മാലയുമണിഞ്ഞായിരുന്നു രൂപം. രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ത്രീ വേഷം കെട്ടിയ പുരുഷന്റേതാണ് മൃതദേഹമെന്ന് വ്യക്തമായത്. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പരിസരവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ. പി.സി രമേശന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി?യ പോലീസ് സംഭവ സ്ഥലത്ത് നിന്ന്…

Read More