കാ​സ​ര്‍​ഗോ​ട്ടു​കാ​ര്‍ എ​ന്നെ​ന്നും ന​ന്ദി​യോ​ടെ ഓ​ര്‍​ക്കു​ന്ന നേ​താ​വ്‌

കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന നി​ല​യി​ലും ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ലും ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മെ​ത്തി രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു​പോ​ലും ഏ​റെ പ​രി​ചി​ത​നാ​യി​ത്തീ​ര്‍​ന്ന നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി. അ​നാ​രോ​ഗ്യ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന​പ്പോ​ള്‍ പോ​ലും അ​ദ്ദേ​ഹം പ​ല​വ​ട്ടം ജി​ല്ല​യി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച സ​മ​യ​ത്ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കാ​യി എ​ത്തി​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി അ​നാ​രോ​ഗ്യം വ​ക​വ​യ്ക്കാ​തെ രാ​ത്രി വൈ​കി നൂ​റു കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണ്. ജി​ല്ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന നി​ര​വ​ധി വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ്. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നി​ട്ടും ജി​ല്ല രൂ​പീ​ക​രി​ച്ച് കാ​ല്‍​നൂ​റ്റാ​ണ്ടോ​ളം കാ​ലം ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലൊ​തു​ങ്ങി​യ കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ലും വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തും ര​ണ്ട് പു​തി​യ താ​ലൂ​ക്കു​ക​ള്‍ അ​നു​വ​ദി​ച്ച​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​ത്താ​ണ്. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും…

Read More

ഇമ്രാന്‍ ഖാന് ഇനി ഇരിക്കപ്പൊറുതി നഷ്ടപ്പെടും ! കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ നടപ്പാക്കിത്തുടങ്ങി; ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വന്‍കിട ആശുപത്രികള്‍…

പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വികസന പാക്കേജുകള്‍ നടപ്പാകാന്‍ പോകുന്നു. കാഷ്മീരിലെ ജനത കഷ്ടതയനുഭവിക്കുന്നുവെന്ന് നിലവിളിക്കുന്ന പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഫലത്തില്‍ കാഷ്മീരിന് ഗുണകരമായി എന്നതിന് തെളിവായി വന്‍ വികസമാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡിസിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാഷ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് ഗവര്‍ണര്‍ പറഞ്ഞു. പൊതുവെ ഗവര്‍ണര്‍…

Read More