തെരുവുനായ്ക്കളെ ശരിയാക്കി കുടുംബശ്രീ പെണ്ണുങ്ങള്‍ !അഞ്ചു മാസത്തിനുള്ളില്‍ വന്ധ്യംകരിച്ചത് 10000 തെരുവുനായ്ക്കളെ; കുടുംബശ്രീ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇങ്ങനെ…

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക വിഷയമായ തെരുവു നായ്ക്കളെ വന്ധ്യം കരിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍ ഉറച്ച തീരുമാനവുമായി പെണ്ണുങ്ങള്‍ രംഗത്തിറങ്ങിയതോടെ തെരുവു നായ്ക്കളുടെ കാര്യത്തില്‍ എല്ലാം ശരിയായി. അഞ്ചു മാസത്തിനുള്ളില്‍ 10000 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. ഇതുവഴി ഒരു കോടിയിലധികം രൂപയും ഇവരുടെ പോക്കറ്റില്‍ വീണു. ആറ് ജില്ലകളിലാണ് കുടുംബശ്രീ വന്ധ്യംകരണ പദ്ധതി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ) നടത്തുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി കുടുംബശ്രീക്ക് കൈമാറിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ കടിയേറ്റ് കേരളം വലഞ്ഞ നാളുകളിലാണ് കുടുംബശ്രീ ദൗത്യം ഏറ്റെടുക്കുന്നത്. നായപിടുത്തം അധഃകൃത തൊഴിലായി കരുതിയ സമൂഹത്തെ തിരുത്തി. സ്ത്രീകളെ പരിശീലനം നല്‍കി ധൈര്യവതികളാക്കി. സംസ്ഥാനത്ത് അഞ്ചു പേരടങ്ങുന്ന 80 യൂണിറ്റുകള്‍. 40 എണ്ണം സജീവംമായി രംഗത്തുണ്ട്. ഒരു യൂണിറ്റില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണുള്ളത്. നായ്ക്കളെ പിടിച്ച്,…

Read More

എട്ടു സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ പിടിച്ചത് 2000 നായ്ക്കളെ; വരുമാനം 20 ലക്ഷം രൂപ; പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പട്ടിപിടിത്തത്തിലേക്ക് തിരിഞ്ഞ സാലിയുടെ ജീവിതം ആരെയും അതിശയിപ്പിക്കും…

  തൃശ്ശൂര്‍:പത്രപ്രവര്‍ത്തനം ഒന്നാംക്ലാസില്‍ പാസായ ഒരാള്‍ പട്ടിപിടിത്തം ജീവിതമാര്‍ഗമായി സ്വീകരിക്കുക. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും തൃശൂരുകാരി സാലിയുടെ ജീവിതം ഇതാണ്. കേരളത്തില്‍ നായ പിടിത്തം തൊഴിലായി സ്വീകരിച്ച ഏക വനിതയാണ് സാലി. നൂറു ശതമാനം സന്തോഷത്തോടെയും ആത്മാര്‍ഥതയോടെയുമാണ് നായ പിടിത്തത്തില്‍ സാലി സജീവമാകുന്നത്. ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവില്‍ വിട്ടാല്‍ കേരളത്തില്‍ തദ്ദേശ സ്ഥാപനം 1,300 രൂപ നല്കും. ഇതില്‍ തൃപ്തയാണ് സാലി. തെരുവ് നായ്ക്കളെ കൈകൊണ്ട് പിടിക്കുന്നതാണ് സാലിയുടെ രീതി. ബിസ്‌കറ്റ് ഇട്ടു കൊടുത്ത് അടുത്തു കൂടും. പിന്നീട് കൈകൊണ്ട് പിടിച്ച് വണ്ടിയിലാക്കും. അക്രമാസക്തരായ നായകളെ മാത്രം ബട്ടര്‍ഫ്‌ലൈ വല കൊണ്ട് പിടികൂടുകയുള്ളൂ. വണ്ടിയില്‍ യാത്ര നായകള്‍ക്കൊപ്പം കൂട്ടിലിരുന്നും. ഏഴില്‍ പഠിക്കുമ്പോള്‍ ഒരു തെരുവ് നായ സാലിക്കൊപ്പം എന്നും സ്‌കൂളിലേക്കും തിരിച്ചും കൂട്ട് പോകുമായിരുന്നു. ഒരു ദിവസം…

Read More