എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നത്… കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ…പേളി മാണിയെ കുറ്റം പറയുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് സാധിക…

അടുത്തിടെ വിവാഹിതരായ പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ പ്രണയം പരിപാടിയുടെ പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള വ്യാജപ്രണയമാണോ എന്നു സംശയിച്ചവരെയൊക്കെ ഞെട്ടിച്ചു കൊണ്ടാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്ന കാര്യം ഇരുവരും തുറന്നു പറഞ്ഞത്. ഒടുവില്‍ വിവാഹം കഴിഞ്ഞിട്ടും പലര്‍ക്കും സംശയം നീങ്ങിയിട്ടില്ല. പേളിയ്‌ക്കെതിരേ വളരെ മോശമായ പദപ്രയോഗങ്ങളുമായി പലരും കമന്റിട്ടിരുന്നു.

കല്യാണ ഫോട്ടോ പങ്കുവെച്ചപ്പോള്‍ അവരെ ആശിര്‍വദിക്കുന്നതിന് പകരം എപ്പോഴാണ് വിവാഹമോചനം എന്നാണ് പലരും ചോദിച്ചത്. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ സാധിക വേണുഗോപാല്‍ തന്റെ ഫേസ്ബുക്കിലൂടെ ആണ് സാധിക ഇതിനെതിരെ പ്രതികരിച്ചത്.

സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

Related posts