എല്‍ ചാപ്പോയെക്കാള്‍ ക്രൂരനോ എല്‍ മെന്‍ചോ ? ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും ഒസെഗുര സെര്‍വാന്റസിന്റെ ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും തമ്മിലുള്ള പോരാട്ടം മെക്‌സിക്കോയെ ചോരക്കളമാക്കുമ്പോള്‍…

സിനിമാക്കഥകളെ വെല്ലുന്നതാണ് മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധം. മയക്കുമരുന്നു ചക്രവര്‍ത്തിമാരുടെ പറുദീസയായ മെക്‌സികോ അടക്കി വാണിരുന്ന സംഘവും അടുത്തിടെ സജീവമായി വരുന്ന ന്യൂജെന്‍ സംഘവും തമ്മിലാണിപ്പോള്‍ മത്സരം. എല്‍ മെന്‍ചോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെര്‍വാന്റസിന്റെ കീഴിലുള്ള ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും’ എല്‍ ചാപ്പോ എന്ന് അറിയപ്പെടുന്ന മുന്‍ മയക്കുമരുന്ന് ചക്രവര്‍ത്തിയായ ജോക്വിന്‍ ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും’ തമ്മിലുള്ള പോരാട്ടമാണ് മെക്‌സിക്കോയുടെ അന്തരീക്ഷത്തെ കൂടുതല്‍ ഭീകരമാക്കിയിരിക്കുന്നത്. വെറുതെ വാളും കത്തിയും തോക്കമെടുത്തുള്ള യുദ്ധമാണെന്നു കരുതരുത്. മെഷീന്‍ഗണ്ണുകളും പീരങ്കിയും ടാങ്കുകളും ബുള്ളറ്റ് പ്രൂഫുമൊക്കെയുള്ള സര്‍വസജ്ജ സേനകളാണ് ഈ മയക്കുമരുന്നു മാഫിയകള്‍. ഗുസ്മാന്‍ സാമ്രാജ്യം മയക്കുമരുന്നു മാഫിയയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന എല്‍ ചാപ്പോ എന്ന ജോക്വിന്‍ ഗുസ്മാനിന്റെ സാമ്രാജ്യത്തിനു മീതെ പറക്കുകയാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (സിജെഎന്‍ജി). സിജെഎന്‍ജി ഇപ്പോള്‍ മെക്‌സിക്കോയിലും…

Read More