മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി​യി​ല്‍ ഒ​റ്റ​രാ​ത്രി​യി​ല്‍ പി​ടി​കൂ​ടി​യ​ത് 280 പേ​രെ ! എ​ല്ലാ​വ​രു​ടെ​യും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും…

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി​യി​ല്‍ കൂ​ട്ട അ​റ​സ്റ്റ്. ഒ​റ്റ രാ​ത്രി​യി​ല്‍ പി​ടി​ച്ച​ത് 280 പേ​രെ​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ശു​പാ​ര്‍​ശ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി 21 ന് ​രാ​ത്രി മു​ത​ല്‍ ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ 310 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച 242 പേ​രെ​യും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​ലാ​യി. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ര​ട​ക്കം പോ​ലീ​സി​ന്റെ പ​രി​ശോ​ധ​ന​യി​ല്‍​പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം പോ​ലീ​സ് ശ​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ഴും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. എ​ന്ന​ത് പോ​ലീ​സി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്ഐ​യ്ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

മകന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ! സംഭവത്തില്‍ നിലപാട് വ്യക്തമാക്കി വനിത എംപി; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

മക്കളുടെ അശ്രദ്ധ കൊണ്ട് അവര്‍ ഓടിച്ച വാഹനം അപകടത്തില്‍ പെടുകയാണെങ്കില്‍ കേസില്‍ നിന്ന് ഏതു വിധേനയും അവരെ രക്ഷിക്കാനേ ഏതു മാതാപിതാക്കളും ശ്രമിക്കുകയുള്ളൂ. എന്നാല്‍ ബിജെപി എംപി രൂപ ഗാംഗുലി വേറിട്ട നിലപാടിലൂടെ ശ്രദ്ധ നേടുകയാണ്. രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് മദ്യപിച്ച് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അവനെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി വ്യക്തമാക്കി. My son has met with an accident near MY RESIDENCE. I called police to tke care of it with all legal implications No favours/ politics plz. I love my son & will tk cr of him BUT, LAW SHOULD TAKE ITS OWN COURSE.…

Read More