അ​ടി​ച്ചു പൂ​സാ​യി റോ​ഡി​ലേ​ക്ക് ബി​യ​ര്‍ കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞു ! ചോ​ദ്യം ചെ​യ്ത ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു; യു​വാ​വി​നെ​തി​രേ കേ​സ്…

പാ​ലാ​രി​വ​ട്ട​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡി​ലേ​ക്ക് ബി​യ​ര്‍​കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞും ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചി​ട്ടും യു​വാ​വി​ന്റെ പ​രാ​ക്ര​മം.

ഞാ​യ​റാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് സ്വ​ദേ​ശി ആ​ഷി​ക് തോ​മ​സാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ പ​രാ​ക്ര​മം കാ​ണി​ച്ച​ത്.

കാ​റി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ബി​യ​ര്‍ കു​പ്പി​യി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍, വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി ആ​ഷി​ക് തോ​മ​സ് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി.​ഇ​തോ​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ പി​ന്‍​വാ​ങ്ങി.

കു​റ​ച്ചു മു​ന്നി​ലേ​ക്ക് മാ​റ്റി ബൈ​ക്ക് നി​ര്‍​ത്തി​യ​പ്പോ​ള്‍ പി​ന്നാ​ലെ കാ​റി​ലെ​ത്തി ഇ​ടി​ച്ചു​വീ​ഴ്ത്തി. ഇ​തോ​ടെ ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വെ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴും ആ​ഷി​ക് പ്ര​ക​ട​നം തു​ട​ര്‍​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു.

ചെ​റി​യ അ​ള​വി​ല്‍ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment