പരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്തു ! രാത്രിയില്‍ വീട് അടിച്ചു തകര്‍ത്ത് മദ്യപസംഘം; ആക്രമികള്‍ പിന്മാറിയത് പോലീസെത്തിയപ്പോള്‍ മാത്രം…

പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ രാത്രിയില്‍ വീട് തല്ലിത്തകര്‍ത്ത് മദ്യപ സംഘം. കോഴിക്കോട് എരഞ്ഞിക്കല്‍ അമ്പലപ്പടി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സജിത്തിന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയായിരുന്നു സംഭവം. നാല് മാസത്തോളമായി വീടിന് സമീപത്ത് വെച്ച് മത്സ്യ വില്‍പ്പന നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു. മത്സ്യ വില്‍പ്പനയ്ക്ക് ശേഷം ഇവിടെ വച്ച് മദ്യപിക്കാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സജിത്ത് വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ഇത് ശ്രദ്ധയില്‍ പെടുകയും സംസാരമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ രാത്രി സജിത്ത് വീട്ടില്‍ നിന്ന് പുറത്ത് പോയ സമയത്ത് വീട്ടിലെത്തി അക്രമം നടത്തിയത്. അക്രമം നടക്കുമ്പോള്‍ സജിത്തിന്റെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കറന്റ് ഇല്ലാതിരുന്ന സമയത്താണ് സംഘം വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ശേഷം വാതില്‍…

Read More

വസ്ത്രമുരിഞ്ഞ് നഗ്നരാക്കും ! അതിനു ശേഷം മാപ്പു പറയിക്കും; മദ്യപരെ ‘ശരിപ്പെടുത്തുന്ന’ സംഘം പോലീസിന് തലവേദനയാകുന്നു; വീഡിയോ കാണാം.

മദ്യപിച്ച് എത്തുന്നവരെ ശരിപ്പെടുത്തുന്ന സംഘം പോലീസിന് തലവേദനയാകുന്നു. മഹാരാഷ്ട്രയിലെ ശിവജി കോട്ടകളില്‍ മദ്യപിക്കാന്‍ എത്തുന്നവരെയാണ് വിജിലന്റ് ഗ്രൂപ്പ്(ജാഗ്രതക്കൂട്ടം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ശിക്ഷിക്കുന്നത്‌. മദ്യപിച്ചെത്തുന്നവരെ നഗ്‌നരാക്കി മര്‍ദിച്ച് മാപ്പ് പറയിക്കുകയാണ് സംഘത്തിന്റെ രീതി. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇവരുടെ ചെയ്തികള്‍ ഇവര്‍ തന്നെയാണ് ഷൂട്ട് ചെയ്ത് പുറത്തു വിടുന്നത്. പുതുവര്‍ഷത്തലേന്ന് റെയ്ഗാഡ് ജില്ലയിലെ കര്‍ജതിന് അടുത്തുള്ള ശിവജി കോട്ടയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ പത്തംഗ സംഘത്തെ ഇവര്‍ മര്‍ദിച്ച് തുണികള്‍ വലിച്ചുരിഞ്ഞ് മാപ്പ് പറയിക്കുന്ന വിഡിയോയാണ് ഏറ്റവും അവസാനം വൈറലായത്. പത്തുപേരെയും തറയില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ? മുട്ടുകുത്തി നിര്‍ത്തുന്നതും പേര് പറഞ്ഞ് പരിചയപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതും ശിവജിയെ ബഹുമാനിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്?. സംഭവത്തില്‍ കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ശിവ്‌നേരി കോട്ട, റെയ്ഗാഡ കോട്ട, വികാത്ഗാഡ്…

Read More