വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യ യു​വാ​വി​നെ വാ​ഹ​നം സ​ഹി​തം പി​ടി​കൂ​ടി

വ​ട​ശേ​രി​ക്ക​ര: വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. ചി​റ്റാ​ര്‍ പ​ന്നി​യാ​ര്‍ കോ​ള​നി​യി​ല്‍ ധാ​രാ​ല​യം വീ​ട്ടി​ല്‍ ഡി.​പി. പ്ര​ശാ​ന്തി​നെ​യാ​ണ് (32) വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ. ​വി. ര​തീ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന കെ​എ​ല്‍ 26 എ​ഫ് – 5357 ന​മ്പ​ര്‍ പി​ക്അ​പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. എ​ട്ട്് വ​ലി​യ ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച് വ​ട​ശേ​രി​ക്ക​ര​യി​ല്‍ സു​ബി എ​ന്ന​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ശേ​ഖ​രി​ച്ച അ​പ്ഹോ​ള്‍​സ്റ്റ​റി മാ​ലി​ന്യ​മാ​ണ്് വ​ന​മേ​ഖ​ല​യി​ല്‍ ത​ള്ളി​യ​ത്. മ​ണി​യാ​ര്‍ – അ​ഞ്ച്മു​ക്ക് റോ​ഡി​ല്‍ കൊ​ടു​മു​ടി ഫോ​റ​സ്റ്റ് ക്യാ​മ്പ് ഷെ​ഡി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​നം ചി​റ്റാ​റി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യം ചി​റ്റാ​റി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 1500 രൂ​പ വാ​ഹ​ന വാ​ട​ക​വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​യാ​ള്‍ മൊ​ഴി​ന​ല്‍​കി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.…

Read More