വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യ യു​വാ​വി​നെ വാ​ഹ​നം സ​ഹി​തം പി​ടി​കൂ​ടി

വ​ട​ശേ​രി​ക്ക​ര: വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. ചി​റ്റാ​ര്‍ പ​ന്നി​യാ​ര്‍ കോ​ള​നി​യി​ല്‍ ധാ​രാ​ല​യം വീ​ട്ടി​ല്‍ ഡി.​പി. പ്ര​ശാ​ന്തി​നെ​യാ​ണ് (32) വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ. ​വി. ര​തീ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന കെ​എ​ല്‍ 26 എ​ഫ് – 5357 ന​മ്പ​ര്‍ പി​ക്അ​പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. എ​ട്ട്് വ​ലി​യ ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച് വ​ട​ശേ​രി​ക്ക​ര​യി​ല്‍ സു​ബി എ​ന്ന​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ശേ​ഖ​രി​ച്ച അ​പ്ഹോ​ള്‍​സ്റ്റ​റി മാ​ലി​ന്യ​മാ​ണ്് വ​ന​മേ​ഖ​ല​യി​ല്‍ ത​ള്ളി​യ​ത്. മ​ണി​യാ​ര്‍ – അ​ഞ്ച്മു​ക്ക് റോ​ഡി​ല്‍ കൊ​ടു​മു​ടി ഫോ​റ​സ്റ്റ് ക്യാ​മ്പ് ഷെ​ഡി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​നം ചി​റ്റാ​റി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യം ചി​റ്റാ​റി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 1500 രൂ​പ വാ​ഹ​ന വാ​ട​ക​വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​യാ​ള്‍ മൊ​ഴി​ന​ല്‍​കി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.…

Read More

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം ! ബൈക്കില്‍ നിന്ന് എടുത്തു ചാടി രക്ഷപ്പെട്ട യുവതിയ്ക്ക് പരിക്ക്…

കൊല്ലം ചിതറയില്‍ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് ബൈക്കുകാരന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ഇടയില്‍ തലയിടിച്ച് വീണ് ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ്…

Read More

പുറംലോകം അറിയിക്കാതെ കുട്ടിക്കടുവയ്ക്ക് പരിശീലനം നല്‍കി വനംവകുപ്പ് ! ഈ പരിശീലനത്തിനു പിന്നിലുള്ളത ലക്ഷ്യം…

സാധാരണ സര്‍ക്കസിലല്ലാതെ കടുവകള്‍ക്ക് ആരും പരിശീലനം നല്‍കാറില്ല. എന്നാല്‍ കുട്ടിക്കടുവയ്ക്ക് അപൂര്‍വ പരിശീലനം നല്‍കുന്ന തിരക്കിലാണ് വനംവകുപ്പ്. ഈ കോച്ചിങ് ക്ലാസിനു പിന്നില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും കഠിനപരിശ്രമമുണ്ട്.വേറിട്ട ഈ പരിശീലനത്തിന് ഒരു പ്രത്യേക കാരണമുണ്ട്. 2020 നവംബര്‍ 21നാണു പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മംഗളാദേവി വനമേഖലയില്‍ നിന്ന് 60 ദിവസം പ്രായമായ പെണ്‍കടുവക്കുട്ടിയെ അമ്മക്കടുവ ഉപേക്ഷിച്ച നിലയില്‍ വാച്ചര്‍മാര്‍ കണ്ടെടുത്തത്. കൈകാലുകള്‍ തളര്‍ന്ന് അവശനിലയിലായിരുന്നു കടുവക്കുട്ടി. തള്ളക്കടുവ ജീവനോടെയില്ലെങ്കില്‍ മാത്രമേ കുട്ടികള്‍ ഈ രീതിയില്‍ ഒറ്റപ്പെടാറുള്ളൂ. വനം വകുപ്പ് ഏറെ തിരഞ്ഞെങ്കിലും പെണ്‍കടുവയുടെ മൃതദേഹം ലഭിച്ചില്ല. തള്ളക്കടുവയെ കണ്ടെത്താന്‍ പെരിയാര്‍ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തില്‍ കാമറകള്‍ വച്ചിട്ടും സൂചനയൊന്നും ലഭിച്ചതുമില്ല. ശാരീരിക അവശതകള്‍ മൂലം കടുവക്കുട്ടിയെ കൂട്ടത്തില്‍ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ഈ…

Read More

മേലുദ്യോഗസ്ഥന്‍ അഴിമതിക്കാരനെന്ന് കീഴുദ്യോഗസ്ഥര്‍; കലികയറിയ മേലുദ്യോഗസ്ഥന്‍ അടിച്ചു പൂസായെത്തി വനം വകുപ്പ് ഓഫീസിന്റെ കതകുകള്‍ അടിച്ചു തകര്‍ത്തു;പാതിരാത്രിയില്‍ നടന്നത്…

ഇടുക്കി: വനംവകുപ്പ് ഓഫീസില്‍ മദ്യപിച്ചെത്തിയ മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ ഒരു വനംവകുപ്പ് ഓഫീസില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി രണ്ടിനാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യപിച്ചശേഷം കമ്പിവടിയുമായി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ഓടി ഓഫീസിലെ മുറിക്കുള്ളില്‍ കയറി കതകടച്ചാണ് ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇയാള്‍ സ്‌റ്റേഷനിലെ വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഇതു സാധിക്കാതെ വന്നതോടെ ഓഫീസിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ നടത്തിയ അഴിമതികളും എണ്ണിപ്പറിഞ്ഞിരുന്നു. ഇതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ജീവനക്കാര്‍ ഇന്നലെ പോലീസിലും ഡി.എഫ്.ഒയ്ക്കും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിരവധി അഴിമതി ആരോപണങ്ങള്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരേ നിലവിലുണ്ട്. ആരോപണവിധേയനായ ഇദ്ദേഹം വിനോദ സഞ്ചാര മേഖലയിലെ ഒരു…

Read More