ചെവിയുടെ ബാലൻസ് തെറ്റിയാൽ സംഭവിക്കുന്നത്..!

വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ്. ചെ​വി​യു​ടെ ബാ​ല​ൻ​സ് ത​ക​രാ​റു​കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ല​ക​റ​ക്കം. ചെ​വി​യി​ൽ മ​ണി​മു​ഴ​ങ്ങു​ന്നതു പോ​ലെയുള്ള ശ​ബ്ദ​വും, ചെ​വി​ക്കാ​യ​മി​ല്ല​തെത​ന്നെ ചെ​വി നി​റ​ഞ്ഞി​രി​ക്കു​ന്നതു പോ​ലു​ള്ള തോ​ന്ന​ലും ഇ​ട​യ്ക്കി​ടെ അനുഭവപ്പെടുന്ന കേ​ൾ​വി​ക്കു​റ​വുമൊ​ക്കെ​യാ​ണ് മ​റ്റു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ചി​കി​ത്സി​ക്കാ​തി​രു​ന്നാ​ൽ ഭാ​വി​യി​ൽ കേ​ൾ​വി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടാം.സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത് ഒ​രു ചെ​വി​യെ മാ​ത്ര​മാ​ണു ബാ​ധി​ക്കു​ന്ന​ത്. എന്താണു കാരണം?ചെ​വി​ക്കു​ള്ളി​ലെ അ​ർ​ധ വൃ​ത്താ​കാ​ര കു​ഴ​ലി​ലെ എ​ൻ​ഡോ ലിം​ഫ് എ​ന്ന ദ്രാ​വ​ക​ത്തിന്‍റെ അ​ള​വി​ലു​ള്ള വ്യ​തി​യാ​ന​മാ​ണു സാ​ധാ​ര​ണയായി പ​റ​യ​പ്പെ​ടു​ന്ന കാ​ര​ണം. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ം ചി​ല ശാ​സ്ത്രജ്ഞന്മാർ വി​ശ്വ​സി​ക്കു​ന്നി​ല്ല. ചെ​വി​ക്കു​ള്ളി​ലെ ര​ക്തക്കു​ഴ​ലു​ക​ൾ മൈ​ഗ്രേനിലെ പോ​ലെ കോ​ച്ചി ചു​രുങ്ങു​ന്ന​താ​ണ് മി​നി​യേഴ്സ് രോ​ഗം ഉ​ണ്ടാ​കുന്നതിനു കാരണമെന്നു ക​രു​ത​പ്പെ​ടു​ന്നു. വൈ​റ​സ് രോ​ഗ​ബാ​ധ, അ​ല​ർ​ജി​ക​ൾ, ഓ​ട്ടോ ഇ​മ്യൂൺ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണു രോ​ഗ​ത്തി​നു കാ​ര​ണ​മെ​ന്നു ചി​ന്തി​ക്കു​ന്ന​വ​രു​മു​ണ്ട്. ചി​ല​രി​ൽ ഇ​തു പാ​ര​മ്പ​ര്യ​മാ​യി കാ​ണു​ന്ന​തി​നാ​ൽ ജ​നി​ത​ക ത​ക​രാ​റു​ക​ളെ​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. സാധാരണ ചെയ്യുന്നത്ചെ​വി​യി​ലു​ണ്ടാ​കു​ന്ന എ​ൻ​ഡോ​ലിം​ഫി​ന്‍റെ അ​മി​തോ​ത്പാദ​ന​മാ​ണോ , അ​വ…

Read More