നേ​​ഷ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം പെ​​നാ​​ൽ​​റ്റി ഗോളിലൂടെ സ്വ​​ന്ത​​മാ​​ക്കി സ്പെയിൻ

റോ​​ട്ട​​ർ​​ഡാം: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ കി​​രീ​​ടം സ്പെ​​യി​​ൻ സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​യെ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്പെ​​യി​​നി​​ന്‍റെ കി​​രീ​​ട​​നേ​​ട്ടം.

ആ​​റാം റൗ​​ണ്ട് കി​​ക്കി​​ൽ ഡാ​​നി കാ​​ർ​​വ​​ഹാ​​ലി​​ന്‍റെ പ​​നേ​​ങ്ക പെ​​നാ​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ 5-4നാ​​യി​​രു​​ന്നു സ്പെ​​യി​​നി​​ന്‍റെ ജ​​യം.

ആ​​ദ്യ അ​​ഞ്ച് കി​​ക്ക് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 4-4 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക സ​​മ​​യ​​ത്തും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ​​യാ​​ണ് മ​​ത്സ​​രം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ട്ട​​ണ്ട​​ത്.

2018 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​ന്‍റെ ക്രൊ​​യേ​​ഷ്യ​​യ്ക്ക് മ​​റ്റൊ​​രു ഫൈ​​ന​​ൽ തോ​​ൽ​​വി​​യും.

ലാ ​​റോ​​ഹ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സ്പെ​​യി​​ൻ നീ​​ണ്ട 11 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഒ​​രു ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 2012 യൂ​​റോ ക​​പ്പി​​നു​​ശേ​​ഷം സ്പെ​​യി​​നി​​ന്‍റെ ആ​​ദ്യ​​കി​​രീ​​ടം.

2021ൽ ​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും ഫ്രാ​​ൻ​​സി​​നു മു​​ന്നി​​ൽ സ്പെ​​യി​​ൻ കീ​​ഴ​​ട​​ങ്ങി​​യി​​രു​​ന്നു. സ്പെ​​യി​​നി​​ന്‍റെ അ​​ഞ്ചാ​​മ​​ത് ട്രോ​​ഫി​​യാ​​ണ്. 2010 ഫി​​ഫ ലോ​​ക​​ക​​പ്പ്, യൂ​​റോ 1964, 2008, 2012 ട്രോ​​ഫി​​ക​​ളാ​​ണ് മു​​ന്പ് സ്പെ​​യി​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Related posts

Leave a Comment