കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള നീക്കം തനിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കോൺഗ്രസിൽ കെ.സി വേണുഗോപാൽ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം കൂട്ടായ തീരുമാനമാണ്. ഇക്കാര്യത്തിൽ തന്റേതായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരിൽ സജി ജോസഫിന്റെ സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചതല്ലെന്നും വേണുഗോപാൽ പറഞ്ഞു.
Read MoreTag: election-2021
സുധാകരനെ തള്ളി, “സ്ഥാനാർഥി നിർണയത്തിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ല’; നേമത്തെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടിലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സുധാകരന്റെ ആക്ഷേപം അടിസ്ഥാനരഹിതമെന്നും മുല്ലപ്പള്ളി പറഞ്ഞു. “കോ-ലീ-ബി’ ആരോപണത്തെ മുല്ലപ്പള്ളി തള്ളി. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണിത്. സിപിഎം, ബിജെപി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം നിലപാടെന്തെന്നും മുല്ലപ്പള്ളി ചോദിച്ചു. യെച്ചൂരിക്കൊപ്പമാണോ പാർട്ടിയും സർക്കാരും? പിണറായിയും കടകംപള്ളി നയം വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. ശബരിമലയല്ല യുഡിഎഫിന്റെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് യുഡിഎഫിന്റെ മുദ്രാവാക്യം. നേമത്തെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Read Moreഎം.എം. മണിയുടെ സമ്പാദ്യം 54,024 രൂപ! ഭാര്യ ലക്ഷ്മികുട്ടിയുടെ കൈവശം 5000 രൂപയും 2.35 ലക്ഷം വിലമതിക്കുന്ന 56 ഗ്രാം സ്വർണവും
നെടുങ്കണ്ടം: ഉടുന്പൻചോല നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം. മണിയുടെ കൈവശമുള്ളത് 10,500 രൂപ. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 17524 രൂപയുടെ നിക്ഷേപം. മറ്റു നിക്ഷേപങ്ങളെല്ലാം ചേർത്ത് ആകെയുള്ള സന്പാദ്യം 54024 രൂപ. നാമനിർദേശപത്രികയോടൊപ്പം എം.എം. മണി സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് തന്റെ സന്പാദ്യത്തെക്കുറിച്ചുള്ള കണക്ക് നൽകിയിരിക്കുന്നത്. ബൈസണ്‍വാലി വില്ലേജിലും കെഡിഎച്ച് വില്ലേജിലുമായി 63 സെന്റ് സ്ഥലമാണ് മണിയുടെ പേരിലുള്ളത്. ഇതിൽ കുഞ്ചിത്തണ്ണിയലുള്ള 42 സെന്റ് സ്ഥലത്തിന് 15 ലക്ഷം രൂപയും മൂന്നാറിലെ 21 സെന്റ് സ്ഥലത്തിന് 42 ലക്ഷം രൂപയുമാണ് മാർക്കറ്റ് വില കണക്കാക്കിയിരിക്കുന്നത്. മൂന്നാറിലെ സ്ഥലം 1999-ൽ സിപിഎം ലോക്കൽ കമ്മിറ്റി, ജില്ലാ സെക്രട്ടറി ആയിരുന്ന എം.എം. മണിയുടെ പേരിൽ വാങ്ങിയതാണ്. കുഞ്ചിത്തണ്ണിയിലെ എം.എം. മണിയുടെ വീടിന് 15 ലക്ഷവും മൂന്നാറിലെ ലോക്കൽ കമ്മിറ്റി ഓഫീസിന് 1.68 കോടി രൂപയുമാണ് വിലമതിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എം.എം. മണിയുടെ…
Read Moreആയിരം കോഴിക്ക് അര കാട! 140 അംഗ നിയമസഭയില്‍ കാര്യങ്ങള്‍ നന്നാവാന്‍ അര ഷിബു മതിയാകും; സലീംകുമാര്‍
യുഡിഎഫ് പ്രചാരണത്തിൽ ഇന്നലത്തെ പ്രധാന വിശേഷം നടൻ സലീംകുമാറിന്റെ വരവായിരുന്നു. നെല്ലിക്കുഴി, കോതമംഗലം വെസ്റ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള ആളാണ് ഷിബു. ഒട്ടനവധി സല്‍കര്‍മങ്ങള്‍ ചിട്ടയോടെ ചെയ്യുന്ന ഈ മനുഷ്യന് തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സലീംകുമാര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്നത് പറഞ്ഞു മാത്രമേ കേട്ടിട്ടുള്ളു. അത് എന്താണെന്നു കണ്ടത് ഷിബു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ്. ആയിരം കോഴിക്ക് അര കാട എന്നു പറയുന്നതുപോലെ 140 അംഗ നിയമസഭയില്‍ കാര്യങ്ങള്‍ നന്നാവാന്‍ അര ഷിബു മതിയാകും. ഇത്തരത്തിലുള്ളവരാണ് നമ്മുടെ ജനപ്രതിനിധികളെങ്കില്‍ ഈ നാട് എത്ര സുന്ദരമായാനെയെന്നും സലീംകുമാര്‍ പറഞ്ഞു.
Read Moreഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ല; സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നു കെ.ടി. ജലീൽ
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസിനുള്ള മറുപടിയായി ജലീൽ പറഞ്ഞു. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. തവനൂരിലെ ജനങ്ങൾക്ക് തന്നെയും തന്റെ പ്രവർത്തനങ്ങളെയും നന്നായി അറിയാമെന്നും ജലീൽ പറഞ്ഞു.ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പാർട്ടി നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreകഴക്കൂട്ടത്തിന് എന്താണിത്ര പ്രത്യേകത? കണ്ണുകളെല്ലാം കഴക്കൂട്ടത്തേക്ക്
പല കാരണങ്ങൾകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ച മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി എന്നതാണ് കഴക്കൂട്ടത്തെ ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞുപിടിച്ചാൽ മണ്ഡലം തങ്ങൾക്കൊപ്പം പോരുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ശബരിമല വിഷയം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലം കൂടിയാകും കഴക്കൂട്ടം. ദേവസ്വം ചുമതലയുള്ള മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഇടതുപക്ഷ സ്ഥാനാർഥിയാകുന്പോൾ ബിജെപി സർവ പ്രതിരോധങ്ങളുമായി പടയ്ക്ക് കോപ്പുകൂട്ടുകയാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെ അഭ്യൂഹങ്ങൾ. കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർഥി വരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്. പക്ഷേ, ശോഭ സുരേന്ദ്രന് എത്തിയപ്പോള്‍ സംസ്ഥാന ഘടകം തീരെ പ്രതീക്ഷിക്കാത്ത സ്ഥാനാർഥിത്വമായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി . മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇത്തവണ ശോഭയ്ക്ക് സീറ്റു നല്കുന്നതിൽ ഔദ്യോഗിക പക്ഷത്തിന്…
Read Moreകേരളം വിരട്ടലിന് പറ്റിയ മണ്ണല്ല; കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്ന് പിണറായി പറഞ്ഞു. എൽഡിഎഫ് മാനന്തവാടി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ ഭീഷണി മറ്റിടങ്ങളിൽ ഏൽക്കുമായിരിക്കും. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്റെ വികസനത്തിനെതിരായി യുഡിഎഫും ബിജെപിയും യോജിപ്പിലെത്തിയെന്നും പിണറായി ആരോപിച്ചു.
Read Moreപറയാതെ വയ്യ…എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകൻ; കോൺഗ്രസിൽ നിന്ന് പുറത്തിറങ്ങി പി.സി ചാക്കോ ഒരോന്നായി വിളിച്ചു പറയുന്നു…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന് കോണ്‍ഗ്രസ് മുൻ നേതാവ് പി.സി ചാക്കോ. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ചാക്കോ ചാണ്ടി ഉമ്മനെതിരെ ആരോപണം ഉന്നയിച്ചത്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താന്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മന്‍ ചാണ്ടിയാണ്. രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്കു സംഭാവന ചെയ്തപ്പോള്‍ അന്നുതന്നെ പാർട്ടി ഫോറങ്ങളില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. കോണ്‍ഗ്രസ് സംസ്കാരമുള്ള പാര്‍ട്ടിയില്‍ ചേരണമെന്നുള്ളതുകൊണ്ടാണ് എന്‍സിപിയില്‍ എത്തിയതെന്നും ചാക്കോ പറഞ്ഞു.
Read Moreപി.എം. നിയാസിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് തുറമുഖ തൊഴിലാളികൾ
ബേപ്പൂർ: ബേപ്പൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.എം. നിയാസിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തുറമുഖ തൊഴിലാളി യൂണിയൻ ബേപ്പൂർ പോർട്ട് കൈമാറി. തുറമുഖ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ.ഇ. മാത്യുവാണ് ബേപ്പൂർ തുറമുഖത്ത് വച്ച് നിയാസിന് ചെക്ക് കൈമാറിയത്. തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ വിയർപ്പിൽ നിന്നും സ്വരുക്കൂട്ടിയ തുക നൽകിയതിലൂടെ ഏറ്റവും വലിയ പിന്തുണ കൂടെയാണ് ലഭിച്ചതെന്ന് പി.എം. നിയാസ്. ഇത് എന്റെ ആവേശം ഇരട്ടിയാക്കുകയാണ്. ഹാർബറിലെ തൊഴിലാളികൾക്ക് കൂടെ ഉണ്ടാവും എന്ന ഉറപ്പ് ഞാൻ നൽകുന്നു എന്ന് നിയാസ് സന്തോഷത്തോടെ തൊഴിലാളികളോട് പറഞ്ഞു. രമേശ് നമ്പിയത്ത്, നാഷണൽ കോൺഗ്രസ് ഐഎൻടിയുസി സെക്രട്ടറി ഡോ. എം.പി പത്മനാഭൻ, എസ്.ടി.യു അഖിലേന്ത്യാ സെക്രട്ടറി യു പോക്കർ, ഐഎൻടിയുസി പ്രസിഡന്റ് യു. രാജീവ്, കൺവീനർ യു. ബാബു, സെക്രട്ടറി മൂസ പന്തീരങ്കാവ്, മേഖലാ പ്രസിഡന്റ് പി. സതീശൻ, എസ്ടിയു പ്രസിഡന്റ്…
Read Moreകൽപ്പറ്റയിൽ ടി. സിദ്ദിഖ്; ഇടതുമാറി, വലതുമാറി, ചെരിഞ്ഞമർന്ന് വരുന്നൂ… പൂഴിക്കടകൻ !
കൽപ്പറ്റ: ദിവസങ്ങൾ നീണ്ട അന്തർനാടകങ്ങൾക്കൊടുവിൽ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ടി. സിദ്ദിഖ്. മണ്ഡലത്തിനകത്തും പുറത്തുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടു ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാർട്ടിയിലെ എ ഗ്രൂപ്പ് പ്രതിനിധിയാണ് കോഴിക്കോട് സ്വദേശിയും കെപിസിസി വൈസ് പ്രസിഡന്റുമായ സിദ്ദിഖ്. ഉമ്മൻചാണ്ടിയുടെ ശക്തമായ ഇടപെടലാണ് സിദ്ദിഖിനു ടിക്കറ്റ് ഉറപ്പിച്ചത്. ലോക്സഭയിൽ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കൽപ്പറ്റ. ലോക് താന്ത്രിക് ജനതാദൾ(എൽജെഡി) സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറാണ് കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ ടി.എം. സുബീഷാണ് എൻഡിഎയ്ക്കുവേണ്ടി മത്സരരംഗത്ത്.മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി സാധ്യാതാപട്ടികയിൽ ഐ, എ ഗ്രൂപ്പുകളിൽനിന്നായി ഡസനോളം പേരുകളാണ് ഉണ്ടായിരുന്നത്. ഇവരിൽ പലരും സ്ഥാനാർഥിത്വം മോഹിച്ചവരുമാണ്. സിദ്ദിഖിനു പുറമേ ബത്തേരി എംഎൽഎയും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ബത്തേരി…
Read More