തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുന്നത് തടയാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ ഫോർമുല ഒരുക്കി. മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് പുതിയ നീക്കം. മത്സരിക്കാമോ എന്ന് തുഷാറിനോട് ബിജെപി സംസ്ഥാന നേതൃത്വം ആരാഞ്ഞു. ആലോചിച്ച് മറുപടി നൽകാമെന്നാണ് തുഷാർ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് കണ്ണുംനട്ടിരുന്ന വി.മുരളീധരനോട് കേന്ദ്ര നേതൃത്വം മത്സരിക്കേണ്ടെന്ന് നിർദ്ദേശിച്ചതോടെയാണ് മണ്ഡലത്തിൽ ശോഭയുടെ പേര് ഉയർന്നത്. ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന ശോഭയെ കഴക്കൂട്ടത്ത് ഇറക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനും സമ്മതമായിരുന്നു. എന്നാൽ ശോഭയെ എങ്ങനെയും ഒഴിവാക്കണമെന്ന മുരളീധരൻ പക്ഷത്തിന്റെ കടുംപിടുത്തമാണ് തുഷാറിനെ രംഗത്തിറക്കുന്നതിന് പിന്നിൽ.ശോഭ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭയും പിന്നാലെ പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് പുതിയ നീക്കമുണ്ടായത്. കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി…
Read MoreTag: election-2021
അധികാരത്തിലെത്തിയാൽ വാളയാർ പ്രതികളെ ശിക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ
ചാവക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ വാളയാർ പീഡനക്കേസിലെ പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ പറഞ്ഞു. വാളയാർ അമ്മയുടെ നീതി തേടിയുള്ള സമരജാഥയ്ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്ക് അലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ.വി. ഷാനവാസ്, വി. സിദ്ധിക്ക് ഹാജി, നൗഷാദ് തെരുവത്ത്, ശശി വാറണാട്ട്, തോമസ് ചിറമ്മൽ, ആരിഫ് പാലയൂർ, സി. സാദിഖലി, ബേബി ഫ്രാൻസിസ്, ബീന രവിശങ്കർ എന്നിവർ പ്രസംഗിച്ചു.
Read Moreപേരാമ്പ്ര, വടകര, എലത്തൂർ പിരിമുറുക്കത്തിൽ യുഡിഎഫ്; മൂന്ന് മണ്ഡലങ്ങളില്‍ അനിശ്ചിതത്വം; അന്തിമ തീരുമാനം ഇന്നുണ്ടാവും
കോഴിക്കോട്: എല്‍ഡിഎഫിന് പിന്നാലെ ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ 10 മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മൂന്ന് മണ്ഡലങ്ങളില്‍ അനിശ്ചിതത്വം. സീറ്റ് വിഭജന തര്‍ക്കവും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് യുഡിഎഫ് ക്യാമ്പിനെ പിരിമുറക്കത്തിലാക്കുന്നത്. പേരാമ്പ്ര, വടകര, എലത്തൂർ സീറ്റുകളിലാണ് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ആദ്യഘട്ട പര്യടനവും പൂർത്തിയാക്കി നാമനിർദേശപത്രിക നൽകുന്ന ഘട്ടംവരെ എത്തി. അതേസമയം മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന.കെ. കെ. രമ വടകരയിൽ ആർഎംപി സ്ഥാനാർഥിയായി കെ.കെ. രമ വന്നാൽ പിന്തുണക്കുമെന്നാണ് യുഡിഎഫ് തീരുമാനം. എന്നാൽ, രമയല്ലെങ്കിൽ പിന്തുണക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യവും ഇതിനകം മണ്ഡലത്തിൽ നിന്ന് ഉയർന്നിട്ടുണ്ട്. ആര്‍എംപി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. പേരാമ്പ്ര സീറ്റ് യുഡിഎഫ് മുസ്ലിം ലീഗിന് കൈമാറിയെങ്കിലും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.…
Read Moreകോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ എന്‍സിപി ദേശീയ നേതൃത്വത്തിലേക്ക്! രാജ്യസഭാ സീറ്റിനും നോട്ടം; ഇടതിനായി പ്രചാരണത്തിനിറങ്ങും
സിജോ പൈനാടത്ത് കൊച്ചി: കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ എന്‍സിപിയുടെ ദേശീയ നേതൃത്വത്തില്‍ സുപ്രധാന പദവിയിലേക്ക്. ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങാനും ധാരണയായി. എന്‍സിപിയിലൂടെ രാജ്യസഭാ സീറ്റിലേക്കും ചാക്കോ നോട്ടമിട്ടിട്ടുണ്ട്. എന്‍സിപിയോടു ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇടതു രാജ്യസഭാ സീറ്റ് തരപ്പെടുത്താനുള്ള നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. എന്‍സിപി സംസ്ഥാന നേതൃത്വവുമായി പി.സി. ചാക്കോ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ കേരളത്തില്‍നിന്ന് എന്‍സിപിക്കു രാജ്യസഭാ സീറ്റില്ലെങ്കിലും ശരത് പവാറും പിണറായി വിജയനുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനാണു ശ്രമം. അടുത്ത് കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ഇടതിനുള്ളതാണ്. ഇതിലാണു പി.സി. ചാക്കോ നോട്ടമിടുന്നത്. ദേശീയ രാഷ്ട്രീയത്തിലുള്ള അനുഭവപരിചയവും പാര്‍ലമെന്റിനകത്തെ മികച്ച പ്രകടനവും പി.സി. ചാക്കോയ്ക്കു പുതിയ നീക്കത്തില്‍ അനുകൂലഘടകങ്ങളാകുമെന്നാണ് അദ്ദേഹത്തോട് അടുത്തു നില്ക്കുന്നവരുടെ കണക്കുകൂട്ടല്‍. ശരത്…
Read Moreവിഭാഗീയത പൊളിച്ചടക്കി സിപിഎം തന്ത്രം! കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് ഭാവിയില്‍ വെല്ലുവിളി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ സ്വീകരിച്ച കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് ഭാവിയില്‍ വെല്ലുവിളിയാവും. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാതെ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതും തുടര്‍ന്ന് അഭിപ്രായം മാറ്റേണ്ടി വന്നതും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്. പാര്‍ട്ടി തീരുമാനത്തെ നിസ്സംശയം അണികള്‍ അനുസരിക്കുമെന്ന പതിവുരീതിയാണ് ഇതോടെ ഇല്ലാതായത്. ഇത് പാര്‍ട്ടി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റി ഒരു തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘടനാ രീതിക്ക് യോജിച്ചതല്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന പല തീരുമാനങ്ങളിലും പ്രതിഷേധം തെരുവുകളിലേക്ക് എത്താനും പിന്നീട് തീരുമാനം തിരുത്താനമുള്ള രീതിയിലേക്ക് വഴിമാറും. ഇത് ഒരു വിധത്തിലും തുടരാന്‍ അനുവദിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരേ പരസ്യപ്രതിഷേധം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്ന…
Read Moreസർവേയിൽ എൽഡിഎഫും തെരഞ്ഞെടുപ്പിൽ യുഡിഎഫും ജയിക്കുമെന്ന് കെ.സി.വേണുഗോപാൽ
ചിറ്റൂർ: തെരഞ്ഞെടുപ്പിനു മുൻപുള്ള സർവ്വേകൾ എൽഡിഎഫും തിരഞ്ഞെടുപ്പിനു ശേഷമുള്ള ഫലത്തിൽ യുഡിഎഫും ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചിറ്റൂർ പാലാഴി കല്യാണമണ്ഡപത്തിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ ഏറെ താഴ്ന്നിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കർഷക ദ്രോഹത്തിൽ ബിജെപിയ്ക്കും യുവജന ദ്രോഹത്തിൽ എൽഡിഎഫിനും നൽകാനുള്ള മറുപടി വോട്ടിലൂടെ ലഭിക്കും. ഇത്രയധികം ധൂർത്തും അഴിമതിയും നിറഞ്ഞ സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ചിറ്റൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ രതീഷ് അധ്യക്ഷനായി. മുൻ എംഎൽഎമാരായ കെ.അച്യുതൻ, സി.ചന്ദ്രൻ, വി.എസ് വിജയരാഘവൻ എന്നിവർ സംസാരിച്ചു.
Read Moreഒ. രാജഗോപാലിനെ തള്ളി കുമ്മനം; “കെ. മുരളീധരൻ അത്ര ശക്തനൊന്നുമല്ല; ശക്തനാണെങ്കിൽ രാജിവെച്ച് മത്സരിക്കട്ടെയെന്ന്
തിരുവനന്തപുരം: നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ശക്തനായ നേതാവാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരൻ. കെ. മുരളീധരന് കരുത്തനായ എതിരാളിയല്ല. കരുത്തനാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് അദ്ദേഹം മത്സരിക്കട്ടെയെന്നും കുമ്മനം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബിജെപിയുടെ വോട്ട് ഷെയര്‍ ഒരു തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു.
Read Moreസമീപഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും! തന്നെ ആകർഷിച്ചത് നരേന്ദ്രമോദിയുടെ വികസനനയം; നടന് ദേവന്
കണ്ണൂർ: ബിജെപി പ്രവർത്തകരും അനുഭാവികളും ഒത്തൊരുമിച്ചു മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. കണ്ണൂർ മാരാർജി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ വികസനനയമാണ് തന്നെ ഈ പാർട്ടിയിലേക്ക് ആകർഷിച്ചത്. 17 വർഷമായി തന്റെ കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ടുപോയി. ഈ പാർട്ടി എന്തെല്ലാമാണോ കേരളത്തിനുവേണ്ടി ചെയ്യാനാഗ്രഹിച്ചത് അതെല്ലാം ബിജെപിയിലൂടെ ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ബിജെപിയിൽ മാന്യമായ സ്വീകരണം ലഭിച്ചതിൽ സന്തോഷമുണ്ട്. പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More“ലതികയ്ക്ക് സീറ്റ് നൽകണമായിരുന്നു; കൊല്ലത്തെ തന്റെ ജയം ഉറപ്പ്; താൻ കരഞ്ഞത് പ്രവർത്തകരുടെ വികാരം കണ്ടെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: ലതിക സുഭാഷിന് ഇത്തവണ കോൺഗ്രസ് പാർട്ടി സീറ്റു നൽകണമായിരുന്നുവെന്ന് ബിന്ദു കൃഷ്ണ. മഹിള കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അവർക്ക് സീറ്റു നൽകേണ്ടത് കീഴ്വഴക്കമായിരുന്നുവെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇക്കാര്യത്തിൽ സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദു വ്യക്തമാക്കി. കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
Read Moreകടന്നപ്പള്ളിയുടെ കൈവശം 2000 രൂപ, ഭാര്യയുടെ കൈവശം 5000 രൂപയും! ബാധ്യത 22 ലക്ഷം; മറ്റ് വിവരങ്ങള്‍ ഇങ്ങനെ…
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്റെ കൈവശമുള്ളത് 2000 രൂപ. ഭാര്യയുടെ കൈവശം 5000 രൂപയും. സബ് ട്രഷറിയിൽ 96,822 രൂപയുടെയും കണ്ണൂർ എസ്ബിഐയിൽ 1,69,730 രൂപയുടെയും കെപിഎസ്എസ്സി ബാങ്കിൽ 163 രൂപയുടെയും നിക്ഷേപമാണ് കടന്നപ്പള്ളിക്കുള്ളത്. രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കാറും കടന്നപ്പള്ളിക്കുണ്ട്. ഭാര്യ സരസ്വതിയുടെ കൈവശം 5000 രൂപയും സ്വര്‍ണവും ബാങ്ക് നിക്ഷേപവും പെന്‍ഷനുമടക്കം 3,47,284 രൂപയുടെ മുതലുമുണ്ട്. ഇതിൽ 3.40 ലക്ഷവും കൈവശമുള്ള സ്വർണത്തിന്റേതാണ്. കെപിഎസ്സി ബാങ്കിൽ രണ്ടു ലക്ഷവും വീടിനുവേണ്ടി 20 ലക്ഷവുമടക്കം 22 ലക്ഷത്തിന്റെ ബാധ്യതയാണ് കടന്നപ്പള്ളിക്കുള്ളത്. കടന്നപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ 11.30 ഓടെ ഡപ്യൂട്ടി കളക്ടർ ആർ.ആർ.കെ. മനോജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
Read More