ക​ട​ന്ന​പ്പ​ള്ളി​യു​ടെ കൈ​വ​ശം 2000 രൂ​പ, ഭാ​​​​ര്യ​​​​യു​​​​ടെ കൈ​​​​വ​​​​ശം 5000 രൂ​​​​പ​​​​യും! ബാ​ധ്യ​ത 22 ല​ക്ഷം; മറ്റ് വിവരങ്ങള്‍ ഇങ്ങനെ…

കണ്ണൂ​​​​ര്‍: ക​​​​ണ്ണൂ​​​​ര്‍ മ​​​​ണ്ഡ​​​​ലം എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള​​​​ത് 2000 രൂ​​​​പ.

ഭാ​​​​ര്യ​​​​യു​​​​ടെ കൈ​​​​വ​​​​ശം 5000 രൂ​​​​പ​​​​യും. സ​​​​ബ് ട്ര​​​​ഷ​​​​റി​​​​യി​​​​ൽ 96,822 രൂ​​​​പ​​​​യു​​​​ടെ​​​​യും ക​​​​ണ്ണൂ​​​​ർ എ​​​​സ്ബി​​​​ഐ​​​​യി​​​​ൽ 1,69,730 രൂ​​​​പ​​​​യു​​​​ടെ​​​​യും കെ​​​​പി​​​​എ​​​​സ്‌​​​​എ​​​​സ്‌​​​​സി ബാ​​​​ങ്കി​​​​ൽ 163 രൂ​​​​പ​​​​യു​​​​ടെ​​​​യും നി​​​​ക്ഷേ​​​​പ​​​​മാ​​​​ണ് ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി​​​​ക്കു​​​​ള്ള​​​​ത്.

ര​​​​ണ്ട​​​​ര​​​​ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന കാ​​​​റും ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി​​​​ക്കു​​​​ണ്ട്. ഭാ​​​​ര്യ സ​​​​ര​​​​സ്വ​​​​തി​​​​യു​​​​ടെ കൈ​​​​വ​​​​ശം 5000 രൂ​​​​പ​​​​യും സ്വ​​​​ര്‍​ണ​​​​വും ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പ​​​​വും പെ​​​​ന്‍​ഷ​​​​നു​​​​മ​​​​ട​​​​ക്കം 3,47,284 രൂ​​​​പ​​​​യു​​​​ടെ മു​​​​ത​​​​ലു​​​​മു​​​​ണ്ട്.

ഇ​​​​തി​​​​ൽ 3.40 ല​​​​ക്ഷ​​​​വും കൈ​​​​വ​​​​ശ​​​​മു​​​​ള്ള സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റേ​​​​താ​​​​ണ്.

കെ​​​​പി​​​​എ​​​​സ്‌​​​​സി ബാ​​​​ങ്കി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷ​​​​വും വീ​​​​ടി​​​​നു​​​​വേ​​​​ണ്ടി 20 ല​​​​ക്ഷ​​​​വു​​​​മ​​​​ട​​​​ക്കം 22 ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ് ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി​​​​ക്കു​​​​ള്ള​​​​ത്.

ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11.30 ഓ​​​​ടെ ഡ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്‌​​​​ട​​​​ർ ആ​​​​ർ.​​​​ആ​​​​ർ.​​​​കെ. മ​​​​നോ​​​​ജ് മു​​​​മ്പാ​​​​കെ​​​​യാ​​​​ണ് പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

Related posts

Leave a Comment