സ​ർ​വേയിൽ എ​ൽ​ഡി​എ​ഫും തെര​ഞ്ഞെ​ടു​പ്പിൽ യു​ഡി​എ​ഫും ജ​യി​ക്കുമെന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

ചി​റ്റൂ​ർ: തെര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു​ള്ള സ​ർ​വ്വേ​ക​ൾ എ​ൽ​ഡി​എ​ഫും തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള ഫ​ല​ത്തി​ൽ യു​ഡി​എ​ഫും ജ​യി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ചി​റ്റൂ​ർ പാ​ലാ​ഴി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൂ​ഡ് ഓ​യി​ൽ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​റെ താ​ഴ്ന്നി​ട്ടും പെ​ട്രോ​ൾ ഡീ​സ​ൽ വി​ല കു​റ​യ്ക്കാ​തെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക ദ്രോ​ഹ​ത്തി​ൽ ബി​ജെ​പി​യ്ക്കും യു​വ​ജ​ന ദ്രോ​ഹ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നും ന​ൽ​കാ​നു​ള്ള മ​റു​പ​ടി വോ​ട്ടി​ലൂ​ടെ ല​ഭി​ക്കും.

ഇ​ത്ര​യ​ധി​കം ധൂ​ർ​ത്തും അ​ഴി​മ​തി​യും നി​റ​ഞ്ഞ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​റ്റൂ​ർ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ര​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ.​അ​ച്യു​ത​ൻ, സി.​ച​ന്ദ്ര​ൻ, വി.​എ​സ് വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment