സ്വന്തം ലേഖകന്‍ കോഴിക്കോട്: അഞ്ചു ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോൺഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിനുമുമ്പ് വിമതരെ തളയ്ക്കാന്‍ തന്ത്രങ്ങളൊരുക്കി നേതാക്കള്‍. ഇന്ന് വൈകിട്ട് ആറിന് ചേരുന്ന കേന്ദ്രതെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് ജില്ലാ നേതൃത്വവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നിടത്തെ നേതാക്കളുമായി നേരിട്ട് സംവദിച്ച് പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം തുടരുന്നത്. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടവരും അവര്‍ക്കു പിന്നിലുള്ള പ്രവര്‍ത്തകരും കോണ്‍ഗ്രസിനെതിരായി രംഗത്തിറങ്ങുന്നത് തടയുകയെന്നതാണ് പ്രധാന ലക്ഷ്യം. ഗ്രൂപ്പ് തര്‍ക്കങ്ങളും തമ്മില്‍ പോരും തെരഞ്ഞെടുപ്പില്‍ പ്രകടമായാല്‍ അത് ഭരണ തുടര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്. പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെയും ഒരുമയോടെയും ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങിയാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാവുകയുള്ളൂവെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതരുടെ സാന്നിധ്യവും ഗ്രൂപ്പു തിരിഞ്ഞുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിയമസഭ…
Read MoreTag: election-2021
ഇലക്ഷൻ സംവിധാനങ്ങൾ വിലയിരുത്താൻ എഡിജിപി വിജയ് സാഖറെ അട്ടപ്പാടിയിൽ പറങ്ങിറങ്ങി
അഗളി : ഇലക്ഷൻ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി എഡിജിപി വിജയസാഖറെ ഇന്നലെ അട്ടപ്പാടിയിൽ സന്ദർശനം നടത്തി. രാവിലെ പതിനൊന്നിന് മട്ടത്തുകാട് ബഥനി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എഡിജിപിയും സംഘവും എത്തിയത്.അഗളി എ എസ് പി പഥം സിംഗ് ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇലക്ഷൻ സംബന്ധിച്ച കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.വെച്ചപ്പതി, വരഗംപാടി ഉൗരുകളിലും ഏതാനും ബൂത്തുകളിലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉച്ചക്ക് ഒരു മണിയോടെ എഡിജിപിയും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഒബ്സർവർ ദീപക് മിശ്രയും അട്ടപ്പാടിയിൽ നിന്ന് മടങ്ങി. പാലക്കാട് ജില്ലാ കളക്ടർ മൃണ് മയി ജോഷി, എസ് പി വിശ്വനാഥൻ എന്നിവർ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകളും വിശകലനങ്ങളും നടത്തിയ ശേഷമാണ് മടങ്ങിയത്.
Read Moreഫ്ലക്സുകള്‍ക്ക് വിലക്ക്, മതിലുകൾ തേടി രാഷ്ട്രീയ പാർട്ടികളുടെ നെട്ടോട്ടം; ജീവശ്വാസം കിട്ടിയ ആശ്വാസത്തിൽ ചുവരെഴുത്ത് കലാകാരൻമാരും
പത്തനാപുരം: തെരഞ്ഞെടുപ്പു കാലം ചുമരെഴുത്ത് കലാകാരന്മാര്ക്ക് ആശ്വാസത്തിന്റെ കാലമാണ്. ഫ്ലക്സുകള്‍ക്ക് വിലക്ക് ആയതോടെ ജീവശ്വാസം ലഭിക്കുകയാണ് ചുമരെഴുത്തുകാര്‍ക്ക്. ഫ്ലക്സുകളുടെ അതിപ്രസരം കൊണ്ട് അന്യം നിൽക്കുന്ന കലാകാരൻമാർ വീണ്ടും തൊഴില്‍ മേഖലയില്‍ സജീവമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയം ചുമഴെത്തുകാര്ക്ക് വലിയ ഡിമാന്റുള്ള സമയമാണ്. സൗകര്യവും സാമ്പത്തികലാഭവും പരിഗണിച്ച് എല്ലാവരും ഫ്ലക്സുകൾക്ക് പിന്നാലെ പോയപ്പോള്‍ കാലങ്ങളായി ചുമരെഴുതി ഉപജീവനം നടത്തിയിരുന്നു വലിയൊരു വിഭാഗം പട്ടിണിയിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തും മറ്റും ചുമരെഴുത്തുകൾ ഉപജീവനമാക്കിയിരുന്ന നിരവധി കലാകാരൻമാര് വീണ്ടും സജീവമാകുകയാണ്. പത്ത് വര്‍ഷം മുന്‍പ് വരെ രാത്രികാലങ്ങളിൽ പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ചായക്കൂട്ടുകൾ ഒരുക്കി ആകർഷകമായ വാചകങ്ങളും പരസ്യബോര്‍ഡുകളും തയ്യാറാക്കുന്നവര്‍ സർവ സാധാരണമായിരുന്നു.അക്ഷരങ്ങള്‍ എഴുതാനും അതില്‍ നിറങ്ങള്‍ നിറയ്ക്കാനും ചിത്രങ്ങള്‍ വരയ്ക്കാനുമെല്ലാം പ്രത്യേകം ആളുകളും ഉണ്ടായിരുന്നു. കുമ്മായം പൂശിയ ചുമരില്‍ നീലം കൊണ്ടും ചെടികളുടെ ചാറുകള്‍ കൊണ്ടും മഞ്ഞപൊടി കൊണ്ടുമെല്ലാം പരസ്യപ്രചരണങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍…
Read Moreഉറപ്പാണ് പെറ്റിയടിക്കും..!ടാക്സികളിൽ പ്രചരണം നടത്തുന്നവർക്ക് കർശന നടപടിയുമായി കമ്മീഷൻ
അഞ്ചല്‍ : ടാക്സി അടക്കം പൊതുഗതാഗത സര്‍വീസിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഓട്ടോറിക്ഷകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രീതിയില്‍ പരസ്യ പ്രചരണം നടത്തുന്നുവെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം അഞ്ചലില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘമാണ് വാഹനം പിടികൂടിയത്.ഓട്ടോറിക്ഷയുടെ അനുവദനീയമായ ടാര്പ്പക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പ്രിന്റ് ചെയ്ത ഫ്ലക്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് ഇളക്കി മാറ്റണം എന്നും ഇനിയും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാഹനങ്ങളിലെ നിയമലംഘനത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
Read Moreപ്രതിഷേധം പ്രാദേശിക തലത്തിൽ മാത്രം; കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസ്.കെ.മാണി
കോട്ടയം: എല്‍ഡിഎഫിനായി കേരളാ കോണ്‍ഗ്രസ്-എം തന്നെ കുറ്റ്യാടിയില്‍ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി. സീറ്റ് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു. കുറ്റ്യാടിയില്‍ മത്സരിച്ചാല്‍ സിപിഐഎമ്മിന് വേണ്ടി ജീവന് കളഞ്ഞു നില്ക്കാന് തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഇഖ്ബാൽ പ്രതികരിച്ചു. താന്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടി.പി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Read More“കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം’;പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലും കോൺഗ്രസ് പ്രകടനം
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കു പിന്നാലെ അദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പ്രകടനം. വെള്ളിയാഴ്ച രാവിലെ പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലുമാണു പ്രകടനങ്ങള്‍ നടന്നത്. പള്ളുരുത്തിയില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേസില്‍ മൈലന്തറ, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് എ.ജെ. ജെയിംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പള്ളുരുത്തി വെളിയില്‍ സമാപിച്ചു. ബാബുവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളിലാണു പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടേ വേണ്ടാ, എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് ഇവിടെ ഇന്ന് പ്രകടനം നടന്നത്. തൃപ്പൂണിത്തുറയില്‍ സ്റ്റാച്യു ജംഗ്ഷനില്‍നിന്നു ആരംഭിച്ച പ്രകടനം വടക്കേക്കോട്ട വഴി ടൗണില്‍ തിരിച്ചെത്തി. കെ.…
Read Moreജയിച്ചാൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും;പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്ന് ഇ. ശ്രീധരൻ
പാലക്കാട്: ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കുമെന്ന് ഇ. ശ്രീധരൻ. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ.ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായക്കൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയാറാക്കിയ സാധ്യത പട്ടിക അധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.
Read Moreഒടുവിൽ ഉമ്മൻ ചാണ്ടി സമ്മതം മൂളി! നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കും; പുതുപ്പള്ളിയില്‍ മകൻ ചാണ്ടി ഉമ്മൻ
ന്യൂഡൽഹി: നേമം ചലഞ്ച് ഏറ്റെടുക്കാൻ ഒടുവിൽ ഉമ്മൻ ചാണ്ടി സമ്മതം മൂളിയെന്ന് റിപ്പോർട്ട്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ സ്ഥാനാർഥി വേണമെന്ന ഹൈക്കമാൻഡ് നിർബന്ധത്തിന് ഉമ്മൻ ചാണ്ടി വഴങ്ങുകയായിരുന്നു. ഉമ്മൻ ചാണ്ടി മാറിയാൽ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യം മുതലുള്ള നിലപാട്. എന്നാൽ ആദ്യഘട്ടത്തിൽ ഇരുനേതാക്കളും ആവശ്യം തള്ളി. മണ്ഡലം മാറിയാൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. അതിനിടെ കെ.മുരളീധരൻ എംപിയെ മണ്ഡലത്തിൽ ഇറക്കാൻ ആലോചന നടത്തിയെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് മാറ്റാൻ ഹൈക്കമാൻഡ് വിസമ്മതിക്കുകയായിരുന്നു.
Read Moreമുന്നറിയിപ്പുമായി ഇ.പി.ജയരാജൻ;കുറ്റ്യാടിയിലുണ്ടായത് സംഭവിക്കാൻ പാടില്ലാത്തത്; പാർട്ടി തീരുമാനം അംഗീകരിക്കുന്നതാണ് സംഘടനാ രീതി
കണ്ണൂർ: സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ.പി ജയരാജൻ. സംഭവം ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതിയെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒഞ്ചിയത്തും മുമ്പ് ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാൻ പി. ജയരാജൻ തന്നെ പറഞ്ഞതാണെന്നും ഇ. പി ജയരാജൻ പറഞ്ഞു. കുറ്റ്യാടിയിൽ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്.
Read Moreസിന്ധുമോൾ മികച്ച സ്ഥാനാർഥി;പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് സാധിക്കില്ല; ഉഴവൂർ പ്രാദേശിക നേതൃത്വത്തെ തള്ളി വാസവൻ
കോട്ടയം: പിറവത്തെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ നടപടിയെ തള്ളി ജില്ലാ നേതൃത്വം. പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് സാധിക്കില്ല. സംഘടനാരീതിപ്രകാരം ജില്ലാ കമ്മിറ്റിക്കാണ് അധികാരം. ലോക്കൽ കമ്മിറ്റിയുടെ നടപടി പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. സിന്ധുമോൾ സിപിഎം അംഗമായിരുന്നു. എന്നാൽ നിലവിൽ സിപിഎം അംഗത്വമുണ്ടോയെന്നത് തെരഞ്ഞെടുപ്പിനുശേഷം പരിശോധിക്കും. ജനകീയമുഖമുള്ള മികച്ച സ്ഥാനാർഥിയാണ് സിന്ധുമോളെന്നും വാസവൻ പറഞ്ഞു.
Read More