സി​ന്ധു​മോ​ൾ മി​ക​ച്ച സ്ഥാ​നാ​ർ​ഥി;പു​റ​ത്താ​ക്കാ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് സാ​ധി​ക്കി​ല്ല; ഉ​ഴ​വൂ​ർ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ ത​ള്ളി വാ​സ​വ​ൻ



കോ​ട്ട​യം: പി​റ​വ​ത്തെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ സി​പി​എം ഉ​ഴ​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​യെ ത​ള്ളി ജി​ല്ലാ നേ​തൃ​ത്വം.

പു​റ​ത്താ​ക്കാ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് സാ​ധി​ക്കി​ല്ല. സം​ഘ​ട​നാ​രീ​തി​പ്ര​കാ​രം ജി​ല്ലാ ക​മ്മി​റ്റി​ക്കാ​ണ് അ​ധി​കാ​രം. ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

സി​ന്ധു​മോ​ൾ സി​പി​എം അം​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ സി​പി​എം അം​ഗ​ത്വ​മു​ണ്ടോ​യെ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ​രി​ശോ​ധി​ക്കും. ജ​ന​കീ​യ​മു​ഖ​മു​ള്ള മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് സി​ന്ധു​മോ​ളെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment