ഉറപ്പാണ് പെറ്റിയടിക്കും..!ടാക്സികളിൽ പ്രചരണം നടത്തുന്നവർക്ക് കർശന നടപടിയുമായി കമ്മീഷൻ


അ​ഞ്ച​ല്‍ : ടാ​ക്സി അ​ട​ക്കം പൊ​തു​ഗ​താ​ഗ​ത സ​ര്‍​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ വ്യാ​പ​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന രീ​തി​യി​ല്‍ പ​ര​സ്യ പ്ര​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷ പി​ടി​കൂ​ടി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​നു​വ​ദ​നീ​യ​മാ​യ ടാ​ര്‍​പ്പ​ക്ക് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ പ്രി​ന്‍റ് ചെ​യ്ത ഫ്ല​ക്സ് ആ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇ​ത് ഇ​ള​ക്കി മാ​റ്റ​ണം എ​ന്നും ഇ​നി​യും നി​യ​മ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.വാ​ഹ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment