വൈക്കം: കോട്ടയം ജില്ലയിൽ മൂന്നു വനിതകൾ ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലമായി വൈക്കം മാറുമോ? തീരുമാനം ഇന്നു വൈകുന്നേരം അറിയാം. വൈക്കം മണ്ഡലത്തിൽ യുഡിഎഫ് ആരെ രംഗത്തിറക്കുമെന്നു ഉറ്റു നോക്കുകയാണ് വോട്ടർമാർ. പി. ആർ. സോന എത്തുമോ? അവസാന റൗണ്ടിൽ കോട്ടയം നഗരസഭ ചെയർപേഴ്സണായിരുന്ന ഡോ.പി.ആർ. സോന, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനി മോൻ,തലയോലപ്പറന്പ് പഞ്ചായത്ത് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ വിജയമ്മ ബാബുവിനെയാണ് പരിഗണിക്കുന്നത്. ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന ജനറൽ സീറ്റുകളിലെല്ലാം പുരുഷൻമാർ സ്ഥാനാർഥികളായതിനാൽ കുറഞ്ഞത് ഒരു വനിതാ സ്ഥാനാർഥിയെങ്കിലും വേണമെന്ന നിബന്ധന പാലിക്കാൻ വൈക്കത്ത് വനിതയെ സ്ഥാനാർഥിയാക്കിയേക്കും. ലതികാ സുഭാഷ് മത്സരിക്കാത്ത സാഹചര്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി.ആർ. സോനയ്ക്കാണ് വൈക്കത്ത് മുഖ്യ പരിഗണനയെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു. എൽഡിഎഫ് സിറ്റിംഗ് എംഎൽഎ സി.കെ. ആശയെ വീണ്ടും മൽസരിപ്പിക്കുന്ന സാഹചര്യത്തിൽ വൈക്കത്ത് അട്ടിമറി…
Read MoreTag: election-2021
തെരഞ്ഞെടുപ്പ് സുഗമമായി നടക്കണം; മദ്യം, പണം, ആയുധം എന്നിവയുടെ വരവ് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന കർശനമാക്കി പോലീസ്
തെന്മല: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള തമിഴനാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ പരിശോധന ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം മുതല്‍ ആര്യങ്കാവ് ക്ഷേത്രം കവലയിലെ പോലീസ് ചെക്ക്പോസ്റ്റിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. കൊല്ലം തിരുമംഗലം ദേശീയ പാതവഴി മദ്യം, പണം, ആയുധം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കടത്തുന്നത് ഒഴിവാക്കുകയും ഇതിലൂടെ തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമവും സമധാനപരവുമാക്കുന്നതിനുമാണ് നടപടി. പരിശോധനക്കായി രണ്ടു എസ് ഐമാരുടെ നേതൃത്വത്തില്‍ എട്ടോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുനലൂര്‍ ഡിവൈഎസ്പിക്കാകും പരിശോധനയുടെ മേല്‍നോട്ട ചുമതല. മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗിന്റെയും ആയുധവും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനായി എക്സ്പ്ലോസീവ് ട്രാക്കർ ഡോഗിന്റെയും സേവനവും ഇവിടെ ഉണ്ടാകും. ജില്ലാ എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തമിഴനാട് പോലീസിന്റെ സഹകരണത്തോടെ കൊട്ടവസലില് സംയുക്ത പരിശോധന ആരംഭിക്കും. ഒപ്പം തന്നെ അച്ചന്‍കോവില്‍ അതിര്‍ത്തിയിലും കര്‍ശന നിരീക്ഷണം…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല; സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയെ വിമർശിച്ച് കെ. മുരളീധരൻ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്നോ, നേമത്തു നിന്നോ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരൻ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് മുരളി വ്യക്തമാക്കി. എംപിമാർ മൽസരിക്കേണ്ടെന്നതാണു പൊതുവായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സാമാന്യ മര്യാദ പോലുമില്ലാതെ ഏതാനും പേർ ചേർന്നു സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
Read Moreവോട്ടു പിടിക്കാന്‍ പൂരം’ തീര്‍ത്ത് ബിജെപി; ബിജെപി ഭക്തർക്കൊപ്പം ഹാഷ്ടാഗുമായി പ്രചാരണത്തിനിറങ്ങും
കോഴിക്കോട്: തൃശൂര്‍ പൂരം “ഏറ്റെടുത്ത്’ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭക്തരുടെ പിന്തുണയ്ക്കായി ബിജെപി രംഗത്ത്. ശബരിമലയിലെ ഭക്തജന വേട്ടയെ ഓര്‍മിച്ച് പ്രചാരണം കടുപ്പിക്കാനൊരുങ്ങിയ ബിജെപി തൃശൂര്‍ പൂരവും വീണു കിട്ടിയ സുവര്‍ണാവസരമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ബിജെപി ഭക്തര്ക്കൊപ്പുമുണ്ടെന്ന സന്ദേശവുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍പൂരവും ബിജെപി നിലപാടും വൈറലായി മാറിയിരിക്കുകയാണ്. “ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണ്. രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമായ നടപടിയായേ കാണാനാകൂ.ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും, അനുബന്ധ എക്സിബിഷനും നടത്താം.’ എന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്.അതേസമയം തൃശൂര്‍ പുരം തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കുമെന്നതിനാല്‍ ഇതിനുള്ള പ്രതിരോധവും സര്‍ക്കാര്‍…
Read Moreഅടൂരിലെ വോട്ടുകണക്കില്‍ പ്രതീക്ഷയോടെ ബിജെപിയും എല്‍ഡിഎഫും; യുഡിഎഫിന് തലവേദനയായി വോട്ട് ചോർച്ചയും
പത്തനംതിട്ട: സമീപകാല തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അടൂരില്‍ യുഡിഎഫിനു തലവേദനയാകുന്നത് വോട്ടു ചോര്‍ച്ചയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്കു പോലും പിന്തള്ളപ്പെട്ട മുന്നണിക്ക് നിയമസഭ തെരഞ്ഞെടുപ്പ് കനത്ത വെല്ലുവിളിയാകും. കുറഞ്ഞകാലം കൊണ്ട് മണ്ഡലത്തില്‍ ശക്തമായ പിന്തുണ നേടിയ പാര്‍ട്ടി ബിജെപിയാണ്. അതുകൊണ്ടുതന്നെ സംവരണ മണ്ഡലമായ അടൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് പാര്‍ട്ടി നീങ്ങുന്നത്.1991 മുതല്‍ 20 വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലൂടെ യുഡിഎഫ് പക്ഷത്ത് ഉറച്ചുനിന്നിരുന്ന മണ്ഡലം അതിര്‍ത്തി പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചത്. അന്നദ്ദേഹത്തിന് 607 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലാണ് മുന്നണി വോട്ടുകളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത്.2019 ലോക്സഭ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും അടൂരില്‍ കനത്ത പോരാട്ടമായിരുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് പിന്നിലായ മണ്ഡലമാണ് അടൂര്‍. എല്‍ഡിഎഫാണ് മണ്ഡലത്തില്‍ ഒന്നാമതെത്തിയത്. 53216 വോട്ടുകള്‍ അവര്‍ നേടിയപ്പോള്‍…
Read Moreസ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം… സ്ക്രീനിംഗ് കമ്മിറ്റി തുടരുന്നു, മുതിർന്നവർ തുലാസിൽ; കോൺഗ്രസിൽ ചർച്ച തുടരുന്നു; ഉമ്മൻചാണ്ടിയുടെ താത്പര്യം…
തിരുവനന്തപുരം: ഇന്നലെ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലും സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്. ഇന്ന് ആദ്യഘട്ട പട്ടിക തയ്യാറായേക്കുമെന്നാണ് സൂചനകൾ. എംപിമാരും ചർച്ചകളിൽ സജീവമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ എംപിമാരുമായി ചർച്ച നടത്തുന്നുണ്ട്. ഇഷ്ടക്കാരെ തിരുകാൻ…സ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം പിടിമുറുക്കിയെന്നും മുതിർന്ന നേതാക്കൾ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും എംപിമാർ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു. കൂടാതെ കെ.മുരളീധരൻ എംപി കഴിഞ്ഞ ദിവസത്തെ സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് എംപിമാരുമായി നേതാക്കൾ ചർച്ച നടത്തുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടും പരിഗണിക്കുന്നുണ്ട്. അതേ സമയം നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങൾ സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഉമ്മൻചാണ്ടിയുടെ താത്പര്യംകെസി ജോസഫും കെ ബാബുവും എംഎം ഹസനും മത്സരിക്കുന്ന കാര്യത്തിൽ വ്യക്തത…
Read Moreകോട്ടയത്ത് കാഹളം മുഴങ്ങി, ഇനി അങ്കപ്പുറപ്പാട്; യുദ്ധ ഭൂമിയിലേക്ക് നോക്കി ജനങ്ങളും
കോട്ടയം: കാഹളം മുഴങ്ങിക്കഴിഞ്ഞു. യുദ്ധ ഭൂമിയിൽ പോരാട്ടത്തിനായി ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളുമായി പോരാളികളും തയാർ. ഇനിയാണ് ആവേശം സൃഷ്ടിക്കുന്ന നാളുകൾ. വീണ്ടും ഒരു തെരഞ്ഞെടുപ്പ് യുദ്ധാന്തരീഷം സൃഷ്ടിക്കാനൊരുങ്ങുന്പോൾ ജില്ലയിൽ മൂന്നു പാർട്ടികളും സജ്ജമായിരിക്കുന്നു. ചിലർ വെടിക്കോപ്പുകളും ആയുധങ്ങളും ശേഖരിക്കുന്പോൾ മറ്റു ചിലർ കളത്തിലിറങ്ങിക്കഴിഞ്ഞു.പുതിയ സൈന്യങ്ങളുമായി സഖ്യം ചേർന്ന് പ്രബല ശക്തിയായി മാറാനാണ് ഓരോ ചേരിയും ശ്രമിക്കുന്നത്. പുതിയ ചില യുവരാജാക്കന്മാർ വന്നപ്പോൾ തലമൂത്ത സൈനാധിപന്മാരെ ഒതുക്കി നിർത്തിയതിനും കോട്ടയം അംഗരാജ്യം സാക്ഷിയായി. വരും നാളുകളിൽ വാർത്തകളും വിവാദങ്ങളും വാക്ധോരണികളും നിറം പിടിപ്പിച്ച കഥകളുമായി എത്തുന്ന യുദ്ധ ഭൂമികയിലേക്കാണ് ജനങ്ങളും ഉറ്റു നോക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സൈന്യം പൂർണമായും കളത്തിലിറങ്ങിയിട്ടില്ല. ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ മത്സരത്തിനിറക്കേണ്ട സൈനാധിപ·ാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തർക്കങ്ങളും സന്ധിസംഭാഷങ്ങളും തുടരുകയാണ്. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ പ്രചാരണം…
Read More“കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടിയില്ല’: വി.എം. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കി; പി.സി. ചാക്കോ കോൺഗ്രസ് വിട്ടു
കൊച്ചി: മുതിർന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും രാജിക്കത്ത് കൈമാറിയതായും ചാക്കോ അറിയിച്ചു. ഗ്രൂപ്പുകൾക്കെതിരേയും ചാക്കോ രൂക്ഷ വിമർശനം നടത്തി. കേരളത്തിൽ ഇന്ന് കോൺഗ്രസ് എന്ന പാർട്ടി ഇല്ല. പകരം ഐ കോൺഗ്രസ്, എ കോൺഗ്രസ് എന്നിവയാണ് ഉള്ളത്. ഗ്രൂപ്പ് വീതം വയ്ക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്. വി.എം. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കി. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ ആരും സംരക്ഷിക്കില്ല. ശക്തമായി നയിക്കാൻ പോരുന്ന ഒരു നേതൃത്വവും ഇന്ന് കോൺഗ്രസിനില്ല. പഴയ പ്രതാപത്തിന്റെ മഹിമയിൽ ഓരോ ദിവസവും ദുർബലമായിക്കൊണ്ടിരിക്കുകയാണ് ആ പാർട്ടിയെന്നും ചാക്കോ പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും സ്ഥാനാർഥികളെ അറിഞ്ഞിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഇവിടെ ഉള്ളത്.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;പ്രതിഷേധക്കാർ പ്രതീക്ഷിച്ചത്, സിപിഎം ചെയ്തത്…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.85 മണ്ഡലങ്ങളിലാണ് സിപിഎമ്മും പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. എൽഡിഎഫിന്റെ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ സഹകരിച്ചുവെന്നും മുന്നണി ഐക്യത്തോടെ പ്രവർത്തിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സ്ഥാനാർഥി പട്ടിക ഇങ്ങനെ:പാറശാല -സി.കെ.ഹരീന്ദ്രൻ നെയ്യാറ്റിൻകര – കെ ആൻസലൻ വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത് കാട്ടാക്കട – ഐ.ബി സതീഷ്, നേമം – വി.ശിവൻകുട്ടി കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ വർക്കല – വി. ജോയ് വാമനപുരം – ഡി.കെ.മുരളി, ആറ്റിങ്ങൽ – ഒ.എസ്.അംബിക അരുവിക്കര – ജി സ്റ്റീഫൻ, കൊല്ലം- എം മുകേഷ് ഇരവിപുരം – എം നൗഷാദ് ചവറ – ഡോ.സുജിത്ത് വിജയൻ കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ, ആറന്മുള- വീണാ…
Read Moreമൂവാറ്റുപുഴ വേണം; ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ നൽകണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം; യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു
തൊടുപുഴ: സീറ്റ് വിഭജനം പൂർത്തിയായ ശേഷവും യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു. മൂവാറ്റുപുഴ സീറ്റ് നൽകുന്നത് പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ നൽകണമെന്നും ജോസഫ് വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ കോണ്‍ഗ്രസിന് മത്സരിക്കാം. ഇടുക്കി ഏറ്റെടുത്ത് ഉടുമ്പുൻചോല വിട്ടുനൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പൂഞ്ഞാറിൽ ടോമി കല്ലാനിയെ സ്ഥാനാർഥിയായി കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി ജോസഫ് വിഭാഗത്തിന്റെ രംഗപ്രവേശം. ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന് നൽകിയതിനെതിരേ കോണ്‍ഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ പേരാണ് ഏറ്റുമാനൂരിൽ ആദ്യഘട്ടത്തിൽ ഉയർന്നു കേട്ടതെങ്കിലും സീറ്റ് ഒടുവിൽ ജോസഫ് വിഭാഗത്തിന് നൽകുകയായിരുന്നു.
Read More