വോ​ട്ടു പി​ടി​ക്കാ​ന്‍ പൂ​രം’ തീ​ര്‍​ത്ത് ബി​ജെ​പി; ബിജെപി ഭക്തർക്കൊപ്പം ഹാഷ്ടാഗുമായി പ്രചാരണത്തിനിറങ്ങും


കോ​ഴി​ക്കോ​ട്: തൃ​ശൂ​ര്‍ പൂ​രം “ഏ​റ്റെ​ടു​ത്ത്’ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ക്ത​രു​ടെ പി​ന്തു​ണ​യ്ക്കാ​യി ബി​ജെ​പി രം​ഗ​ത്ത്. ശ​ബ​രി​മ​ല​യി​ലെ ഭ​ക്ത​ജ​ന വേ​ട്ട​യെ ഓ​ര്‍​മി​ച്ച് പ്ര​ചാ​ര​ണം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി​യ ബി​ജെ​പി തൃ​ശൂ​ര്‍ പൂ​ര​വും വീ​ണു കി​ട്ടി​യ സു​വ​ര്‍​ണാ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തൃ​ശൂ​ര്‍ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ഭ​ക്ത​ര്‍​ക്കൊ​പ്പു​മു​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി പോ​സ്റ്റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.വാ​ട്‌​സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തൃ​ശൂ​ര്‍​പൂ​ര​വും ബി​ജെ​പി നി​ല​പാ​ടും വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

“ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ട്, പാ​ര​മ്പ​ര്യ​പൊ​ലി​മ​യോ​ടെ തൃ​ശൂ​ര്‍ പൂ​ര​വും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​ത് വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശ​മാ​ണ്.

രാ​ഷ്ട്രീ​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കും മ​റ്റു സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കും ബാ​ധ​ക​മ​ല്ലാ​ത്ത കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ല്‍ മാ​ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ബാ​ലി​ശ​മാ​യ ന​ട​പ​ടി​യാ​യേ കാ​ണാ​നാ​കൂ.ഷോ​പ്പിം​ഗ് മാ​ളു​ക​ളും സി​നി​മാ തി​യേ​റ്റ​റു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ട്ടി​ല്‍ പൂ​ര​വും, അ​നു​ബ​ന്ധ എ​ക്‌​സി​ബി​ഷ​നും ന​ട​ത്താം.’

എ​ന്നു​മാ​ണ് ബി​ജെ​പി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.അ​തേ​സ​മ​യം തൃ​ശൂ​ര്‍ പു​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​തി​നു​ള്ള പ്ര​തി​രോ​ധ​വും സ​ര്‍​ക്കാ​ര്‍ തീ​ര്‍​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​രം ന​ട​ത്തി​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ടും​പി​ടു​ത്ത​ത്തി​ല്‍ നി​ന്ന് അ​യ​ഞ്ഞി​ട്ടു​ണ്ട്. പൂ​രം പ്ര​ദ​ര്‍​ശ​ന​വും പൂ​ര​ച​ട​ങ്ങു​ക​ളും ന​ട​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment