തെരഞ്ഞെടുപ്പ് സുഗമമായി നടക്കണം;  മ​ദ്യം, പ​ണം, ആ​യു​ധം എന്നിവയുടെ വരവ് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന കർശനമാക്കി പോലീസ്


തെ​ന്മ​ല: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള ത​മി​ഴ​നാ​ട് അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം ക​വ​ല​യി​ലെ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റി​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​വ​ഴി മ​ദ്യം, പ​ണം, ആ​യു​ധം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ഇ​തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ സു​ഗ​മ​വും സ​മ​ധാ​ന​പ​ര​വു​മാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.

പ​രി​ശോ​ധ​ന​ക്കാ​യി ര​ണ്ടു എ​സ് ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടോ​ളം പോ​ലീ​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​ക്കാ​കും പ​രി​ശോ​ധ​ന​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​ർ​ക്കോ​ട്ടി​ക് സ്‌​നി​ഫ​ർ ഡോ​ഗി​ന്‍റെയും ആ​യു​ധ​വും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ക്സ്പ്ലോ​സീ​വ് ട്രാ​ക്ക​ർ ഡോ​ഗി​ന്‍റെ​യും സേ​വ​ന​വും ഇ​വി​ടെ ഉ​ണ്ടാ​കും.

ജി​ല്ലാ എ​ക്സ്പ്ലോ​സീ​വ് ഡി​റ്റ​ക്‌​ഷ​ൻ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​മി​ഴ​നാ​ട് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ട്ട​വ​സ​ലി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ഒ​പ്പം ത​ന്നെ അ​ച്ച​ന്‍​കോ​വി​ല്‍ അ​തി​ര്‍​ത്തി​യി​ലും ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി എം ​എ​സ് സ​ന്തോ​ഷ്‌ തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​സ്.​ഐ. ശാ​ലു എ​ന്നി​വ​ര്‍ ഇ​ന്ന​ലെ ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റ് സ​ന്ദ​ര്‍​ശി​ച്ച് ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തി.

Related posts

Leave a Comment