തോൽപിക്കാനാവില്ല മക്കളെ..! മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വിജയിച്ചു; 1,71,038 വോട്ടിന്‍റെ ഭൂരിപക്ഷം; 4038 വോട്ടുകൾ നേടി നോട്ട നാലാം സ്ഥാനത്ത്

തിരൂർ: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കു ജയം. 1,71,038 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം. 5,15,325 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസലിനു 3,44,287 വോട്ട് നേടാനെ സാധിച്ചുള്ളു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് 65,662 വോട്ടു നേടിയത്. 4038 വോട്ടുകൾ ലഭിച്ച നോട്ട നാലാം സ്ഥാനത്തെത്തി. ആദ്യം മുതൽ ലീഡ് ഉയർത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് പുലർത്തിയിരുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. ഇതിൽ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തിൽ എൽഡിഎഫാണ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു.

Read More

ദിവസങ്ങൾ മാത്രം ..! മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ൽ; ഒ​രു​ക്ക​ങ്ങ​ളി​ൽ മു​ഴു​കി അ​ണി​ക​ളും ജീ​വ​ന​ക്കാ​രും

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ്ര​ചാ​ര​ണം ഒ​ന്നാം​ഘ​ട്ടം പി​ന്നി​ടു​ന്നു.  വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​മാ​ണ് ഏ​ങ്ങും കാ​ണു​ന്ന​ത്.  അ​തു​കൊ​ണ്ടു ത​ന്നെ നേ​രി​യ സ​മ​യം പോ​ലും ക​ള​യാ​തെ മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. കൊ​ടും​ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ പ​രാ​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വ​ലി​യ മ​ണ്ഡ​ല​മാ​യ​തി​ൽ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ൽ​പ്പം മാ​ത്രം പ്ര​സം​ഗി​ച്ചു വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​ദ്ധി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ലും ഇ​ക്കാ​ര്യ​ത്തി​ൽ വി​ഭി​ന്ന​മ​ല്ല. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും  ടൗ​ണി​ൽ നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തു​മൊ​ക്കെ അ​ദ്ദേ​ഹം എ​ത്തു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ശ്രീ​പ്ര​കാ​ശ് ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ​യാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​ത്. ഇ​വ​ർ​ക്കൊ​പ്പം ആ​റു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും  വോ​ട്ടു​തേ​ടി​യെ​ത്തു​ന്നുണ്ട്.  മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലു​മെ​ല്ലാം കാ​ണു​ന്ന വ​ലി​യ ആ​ൾ​ക്കൂ​ട്ടം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന്…

Read More